IndiaNEWS

പാലാ സ്വദേശി യുവതിയും ആറ് വയസുകാരൻ മകനും ജീവനൊടുക്കിയ സംഭവത്തിൽ അയൽക്കാരൻ അറസ്റ്റിൽ

ആത്മഹത്യ ചെയ്യാൻ കാരണം അയൽക്കാരുടെ നിരന്തരമായ ഉപദ്രവമായിരുന്നുവെന്നാണ് മരിക്കുന്നതിന് മുമ്പ് എഴുതി വച്ച കുറിപ്പിൽ ആരോപിച്ചിരുന്നു

മുംബൈയിൽ കഴിഞ്ഞ ദിവസം മലയാളി വീട്ടമ്മ ആറു വയസ്സുള്ള മകനോടൊപ്പം കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ അയൽക്കാരൻ അറസ്റ്റിലായി.
മരിക്കുന്നതിന് മുൻപ് യുവതി എഴുതി വച്ച ആത്മഹത്യാ കുറിപ്പാണ് അറസ്റ്റിലേക്ക് നയിച്ചത്.
ചാന്ദിവിലിയിലെ നഹർ അമൃത് ശക്തി റോഡിലെ തുലിപിയ കെട്ടിടത്തിലെ 14-ാം നിലയിൽ താമസിച്ചിരുന്ന രേഷ്മയും മകൻ ഗരുഡും തിങ്കളാഴ്ച വെളുപ്പിനാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ആത്മഹത്യ ചെയ്യാൻ കാരണം അയൽക്കാരുടെ നിരന്തരമായ ഉപദ്രവമായിരുന്നുവെന്നാണ് മരിക്കുന്നതിന് മുമ്പ് എഴുതി വച്ച കുറിപ്പിൽ ആരോപിച്ചിരുന്നത്. യുവതിയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസിലാണ് പ്രായമായ ദമ്പതികൾക്കും അവരുടെ മകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് .
രേഷ്മയും ഭർത്താവും മകനും ഏപ്രിൽ 10 നാണ് ചാന്ദിവിലിയിലെ ഫ്ലാറ്റിലേക്ക് വാടകക്ക് താമസിക്കാനെത്തുന്നത്. ഫ്ളാറ്റിന് താഴെ താമസിക്കുന്ന കുടുംബവുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
രേഷ്മയുടെ ആറു വയസുള്ള മകൻ കളിക്കുകയും പാട്ടിനൊപ്പം ഡാൻസ് അഭ്യസിക്കുകയും ചെയ്തിരുന്ന ശബ്ദത്തിൽ പ്രകോപിതരായ അയൽക്കാർ സൊസൈറ്റി ഭാരവാഹികൾക്ക് പരാതി നൽകി. സൊസൈറ്റി വാച്ച്മാനും ഇക്കാര്യത്തിൽ ഇവരെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് കുറിപ്പിൽ
പറയുന്നത്.
മേഖലാ ഡെപ്യൂട്ടി കമ്മീഷണർ മഹേശ്വർ റെഡ്ഡിയും അന്ധേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണറും സംഭവസ്ഥലം സന്ദർശിച്ച് തുടർ നടപടികൾക്ക് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

രേഷ്മയുടെയും ആറുവയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
കോട്ടയം പാലാ സ്വദേശിയാണ്.
അടുത്തിടെയാണ് രേഷ്മയുടെ ഭർത്താവും അമ്മായിയമ്മയും കൊവിഡ് ബാധിച്ചു മരണപ്പെട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker