KeralaNEWS

വിസ്മയയെയും സഹോദരനെയും കിരണ്‍ മര്‍ദിച്ച കേസ്: വീണ്ടും അന്വേഷിക്കണം ത്രിവിക്രമന്‍ നായര്‍

കൊല്ലം: കിരണ്‍ കുമാര്‍ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീര്‍പ്പിലാക്കിയതെന്നും ത്രിവിക്രമന്‍ പറഞ്ഞു.

ജനുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായച സംഭവം. മദ്യപിച്ചെത്തിയ കിരണ്‍ കുമാര്‍ വിസ്മയയെയും സഹോദരനെയും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കിരണിനെ സി.ഐ ശകാരിച്ചിരുന്നു. കൂടാതെ, ഇതി അതിക്രമങ്ങള്‍ കാണിക്കില്ലെന്ന് കിരണിനെ കൊണ്ട് എഴുതിവെപ്പിച്ചിരുന്നതായും അതിക്രമങ്ങള്‍ കാണിച്ചാല്‍ കിരണിനെ അകത്താക്കുമെന്ന് സി.ഐ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നതായും ത്രിവിക്രമന്‍ പറയുന്നു.

അതേസമയം, കിരണ്‍ അവന്റെ സഹോദരിയുടെ വീട്ടില്‍ പോയി വരുമ്പോഴാണ് വിസ്മയക്കെതിരെ കൂടുതല്‍ അക്രമം നടത്താറുള്ളതെന്ന് സുഹൃത്തുക്കളില്‍ നിന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനത്തില്‍ അവരും പങ്കാളിയാണ്. അവരെ ഇതുവരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
കേസിന്റെ അന്വേഷണചുമതലയുളള ദക്ഷിണ മേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി ഇന്ന് വിസ്മയയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിക്കും.

ഭര്‍തൃവീട്ടില്‍ വിസ്മയ വി. നായരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് എസ്. കിരണ്‍ കുമാര്‍ റിമാന്‍ഡിലാണ്. ഗാര്‍ഹിക പീഡനനിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker