LIFEMovie

പ്രണയദിനത്തില്‍ വിസ്മയ എഴുതിയ ആ കത്ത് കാളിദാസിന്റെ അടുത്തെത്തി

വിസ്മയയുടെ മരണം ഉണ്ടാക്കി നടുക്കം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ വിസ്മയ പ്രണയദിനത്തില്‍ തന്റെ ഇഷ്ടനായകന്‍ കാളിദാസ് ജയറാമിന് എഴുതിയ കത്താണ് വൈറലാകുന്നത്.

കൊച്ചു കൊച്ചു സന്തോഷങ്ങളിലെ കുഞ്ഞായ് വന്ന് എന്റെ മനസ്സില്‍ പൂമരം തീര്‍ത്തവനേ…അര്‍ജന്റീനയ്ക്കായി നീ അയച്ച പന്ത് വന്ന് വീണത് എന്റെ ഇടനെഞ്ചിലാണ്…. നിന്റെ കഥയിലെ നായികയാവാന്‍ അല്ല…ജീവിതത്തിലെ നായികയാവാനാണ് ഇഷ്ടം… പണയദിനത്തില്‍ ഞാന്‍ എന്റെ പ്രണയം നിന്നോട് പറയുമ്പോള്‍ പതിവ് പോലെ തന്നെ നിന്റെ പുഞ്ചിരി ആയിരിക്കും നിന്റെ മറുപടിയെന്നെനിക്ക് ഊഹിക്കാം… വിസ്മയ കത്തിലെഴുതി.

അതേസമയം, തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കാളിദാസും രംഗത്തെത്തി.വളരെ വേദനയോടെയാണ് താരം ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്!’

വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താന്‍ അതീവ ദുഃഖിതനാണെന്നും സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു.

ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെണ്‍ക്കുട്ടികളെ ജീവിതത്തില്‍ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനു പിന്നിലെ കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. കോളജില്‍ പ്രണയദിനത്തില്‍ നടത്തിയ പ്രണയലേഖന മത്സരത്തില്‍ പങ്കെടുത്തതും കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറയുന്നത്. അന്ന് ആ കത്ത് സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചെങ്കിലും ആരും ശ്രദ്ധിച്ചുമില്ല വൈറലായതുമില്ല. പക്ഷേ ഇന്ന് വീണ്ടും സുഹൃത്ത് തന്റെ പ്രിയകൂട്ടികാരിയുടെ ഓര്‍മയ്ക്കായി ആ പ്രണയ ലേഖനം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചപ്പോള്‍, ഇന്നത്തെ ഈ സാഹചര്യത്തില്‍ അത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി. പക്ഷേ ആ കത്ത് കാളിദാസ് സ്വീകരിച്ചപ്പോള്‍ ആ വിവരം കേള്‍ക്കാനായി വിസ്മയ മാത്രം ഈ ലോകത്തില്‍ ഇല്ലാതെയായി.

‘ആചാരമായി സ്ത്രീധനം ആവശ്യപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ അതില്‍ നിശബ്ദത പാലിക്കുകയോ ചെയ്യുന്നത് എത്രമാത്രം അനീതിപരവും ഭയാനകവുമാണെന്ന് അംഗീകരിക്കാന്‍ പരിണാമം പ്രാപിച്ച ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല. നിലവിലുള്ള നിയമങ്ങളില്‍ കര്‍ശനമായ ഭേദഗതികള്‍ വരുത്തുമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് കുറിച്ചു.

വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനു പിന്നിലെ കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. കോളജില്‍ പ്രണയദിനത്തില്‍ നടത്തിയ പ്രണയലേഖന മത്സരത്തില്‍ പങ്കെടുത്തതും കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറയുന്നത്.

രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്…..,അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു…. post viral ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ call ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു….😇 അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു….
ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവൾ ആഗ്രഹിച്ച പോലെ Viral ആയി…

കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker