CrimeNEWS

സ്‌പെഷ്യല്‍ ക്ലാസിനായി വീട്ടിലേക്ക് ക്ഷണിക്കും, ഫോണിലൂടെ അസഭ്യ സംസാരം, ലൈംഗികാതിക്രമം: അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്തെ എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങി നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും അസഭ്യമായി സംസാരിക്കുകയുമായിരുന്നു. സ്‌പെഷ്യല്‍ ക്ലാസ് എന്ന പേരില്‍ വിദ്യാര്‍ഥിനികളെ വീട്ടിലേക്ക് വിളിക്കുകയും താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡപ്പിച്ചെന്നും അധ്യാപകനെതിരെ പരാതി.

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിളിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker