KeralaNEWS

വീട്ടിൽ പീഡനം അനുഭവിക്കുന്നവര്‍ക്ക് കരുതലായി ‘അപരാജിത’; ഹെൽപ് ലൈൻ നമ്പറുകള്‍

ഗാര്‍ഹികപീഡനം അനുഭവിക്കുന്നവര്‍ക്ക് പൊലീസിനെ വിവരമറിയിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍. അപരാജിത എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സഹായിക്കുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഇതിലൂടെ പരാതിപ്പെടാം.ഇത്തരം പരാതികളുളളവര്‍ക്ക് [email protected] എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം.

ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 94 97 99 69 92 ഇന്ന് മുതല്‍ നിലവില്‍ വരും.
കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍ 94 97 90 09 99, 94 97 90 02 86.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്‌ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറില്‍ ഇന്ന് മുതല്‍ പരാതികള്‍ നല്‍കാം.

അതേസമയം, ‘ദൃഷ്ടി’ എന്ന പുതിയ പദ്ധതിയിലൂടെ ഗാര്‍ഹികപീഡനം അനുഭവിക്കുന്നവര്‍ക്ക് എസ്പിമാരെ വാട്‌സ്‌ ആപ്പ് നമ്പറില്‍ നേരിട്ട് വിളിക്കാനും അവസരമൊരുങ്ങുന്നു. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നേരിട്ട് പരാതി കേള്‍ക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker