KeralaNEWS

ഡെല്‍റ്റ പ്ലസ്; ആശങ്കാജനകം, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം, പാലക്കാട് 2 പഞ്ചായത്തുകള്‍ അടച്ചിടും

തിരുവനന്തപുരം: കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം.ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റീന്‍ പാലിക്കുന്നത് ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം,പാലക്കാട് ജില്ലയില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതിനാല്‍ പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടും. ഇന്നു മുതല്‍ ഏഴു ദിവസത്തേക്കാണ് അടച്ചിടുക. പത്തനംതിട്ട ജില്ലയില്‍ മൂന്ന് ഡെല്‍റ്റ പ്ലസ് വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. അതിനാല്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ആദ്യമായി മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഭേദമായതും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതുമായ 65കാരിക്കായിരുന്നു രോഗം. മധ്യപ്രദേശില്‍ നാലു പേരിലും മഹാരാഷ്ട്രയില്‍ 21 പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker