NEWSWorld

റഷ്യക്കെതിരെ യു എൻ സുരക്ഷാ സമിതിയിൽ രൂക്ഷ വിമർശനം

ആണവ നിലയങ്ങൾ പിടിച്ചെടുത്ത് യുക്രൈനെ ഊർജ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള റഷ്യൻ നീക്കങ്ങൾക്കെതിരെ യു. എൻ സുരക്ഷസമിതിയിൽ ലോക രാഷ്ട്രങ്ങൾ.

 

സാപോറീഷ്യ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ റഷ്യക്കെതിരെ,

അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് അമേരിക്കയും സഖ്യകക്ഷികളും ആരോപിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യ ഏറ്റെടുത്തിട്ടില്ല.

 

15 അംഗ യുഎന്‍ സുരക്ഷാസമിതിയില്‍ പ്രധാന രാജ്യങ്ങളെല്ലാം റഷ്യക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയർത്തുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും ഇനി ഇത്തരമൊരു ആക്രമണത്തിന് റഷ്യ മുതിരരുതെന്നുമാണ് അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ പ്രതികരണം. 1986ല്‍ ചെര്‍ണോബില്ലില്‍ ഉണ്ടായ ആണവദുരന്തം ഇനി ആവര്‍ത്തിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

 

യുക്രൈനിലെയും യൂറോപ്പിലാകെയുമുള്ള മനുഷ്യരുടെ ജീവിതങ്ങള്‍ക്ക് റഷ്യ ഭീഷണിയുയര്‍ത്തുകയാണെന്നും

നടുക്കുന്ന മറ്റൊരു ആണവദുരന്തത്തില്‍ നിന്ന് തലനാരി‍ഴയ്ക്ക് ലോകം രക്ഷപ്പെട്ടുവെന്നായിരുന്നു യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിന്‍റെ പ്രതികരണം.

 

പ്ലാന്‍റില്‍ നിന്ന് റഷ്യന്‍ സൈന്യം ഉടന്‍ പിന്തിരിയണമെന്നും വ്യോമനിരോധിതമേഖലയായി യുക്രൈന്‍റെ ആകാശത്തെ മാറ്റാനുള്ള തീരുമാനമെടുക്കണമെന്നും യുക്രൈന്‍ അംബാസഡര്‍ സെര്‍ജി ക്ലിസിറ്റ്സ്യ ആവശ്യപ്പെട്ടു.

 

ബ്രിട്ടീഷ്, ഫ്രഞ്ച് അംബാസഡര്‍മാരും വിമര്‍ശനമാവര്‍ത്തിച്ചു. റഷ്യന്‍ സൈന്യത്തിന് കീ‍ഴില്‍ സാപോറീഷ്യ ആണവനിലയത്തിലെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

 

എന്നാല്‍, റഷ്യയുടെ യുഎന്‍ അംബാസഡര്‍ വാസിലി നെബന്‍സിയ പാശ്ചാത്യചേരിയുടെ വാദങ്ങളെല്ലാം നിഷേധിച്ചു. റഷ്യക്കെതിരായി നുണപ്രചരണം നടത്താനുള്ള യുക്രൈന്‍റെ മറ്റൊരു ശ്രമമാണ് ആക്രമണവാര്‍ത്തയെന്നും സാപോറീഷ്യയും പരിസരവും റഷ്യയുടെ സംരക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Back to top button
error: