KeralaNEWS

യു​വ​തി വാ​ട​ക​വീ​ട്ടി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ചു; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: യുവതി വാടകവീട്ടില്‍ തീകൊളുത്തി മരിച്ചനിലയില്‍. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് മരിച്ചത്. അതേസമയം, പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്.

വിഴിഞ്ഞം വെങ്ങാനൂരിലാണ് സംഭവം. ഇന്നലെ രാത്രിയാണ് അര്‍ച്ചനയെ തീകൊളത്തി മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ അര്‍ച്ചനയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇന്നലെയാണ് സുരേഷ് കുടുംബവീട്ടില്‍നിന്നു അര്‍ച്ചനയെ വിളിച്ചുകൊണ്ടുവന്നത്. ഉറുമ്പിനെ കൊല്ലാനാണ് എന്ന് പറഞ്ഞ് കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. അതേസമയം, സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നതായും അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു.

രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്ക് അര്‍ച്ചന മരിച്ചെന്ന് വിളിച്ച് അറിയിച്ചുവെന്നും വീട്ടുകാര്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും സുരേഷും തമ്മിലുള്ള വിവാഹം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker