KeralaNEWS

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ അന്തരിച്ചു 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ (40) അന്തരിച്ചു.അര്‍ബുദരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്ന ശോഭ, നേര്‍ക്കുനേര്‍ അടക്കം ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു.തൃക്കണ്ണാപുരം പൂഴിക്കുന്ന് സ്വദേശിനിയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടന്നു.

ന്യൂസ്ദെനിന്റെ ആദരാഞ്ജലികൾ…

Back to top button
error: