IndiaNEWS

സ്വർണ്ണ മനുഷ്യൻ’ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് പൊലീസ്

മരിക്കുന്നതിന് മുമ്പ് ഇയാളും ഭാര്യയും തമ്മിൽ തർക്കം നടന്നിരുന്നു

‘സ്വർണ്ണ മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന കുഞ്ചൽ പട്ടേൽ (കെ.പി പട്ടേൽ) മരിച്ച നിലയിൽ. അഹമ്മദാബാദിലെ പ്രമുഖ വ്യവസായിയായ പട്ടേലിനെ ശ്വാസം മുട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ നിഗമനം. കുടുംബ കലഹങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് ആദ്യറിപ്പോർട്ടുകളെങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുെമെന്ന് പൊലീസ് അറിയിച്ചു.
പട്ടേൽ ശ്രദ്ധ നേടിയത് ദേഹം മുഴുവൻ സ്വർണ്ണം അണിഞ്ഞ് നടക്കുന്നതിലൂടെയാണ്. കയ്യിലും കഴുത്തിലുമായി ഒരു കിലോയോളം സ്വർണ്ണം അണി‍ഞ്ഞായിരുന്നു നടപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദരിയപുർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു.

മധുരപുരയിലെ യോഗേഷ് സിറ്റിയിലെ വീട്ടിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഇയാളും ഭാര്യയും തമ്മിൽ തർക്കം നടന്നിരുന്നുവെന്നു പറയപ്പെടുന്നു. മരണവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാഹനങ്ങൾ പിടിച്ചെടുക്കുന്ന ജോലിയാണ് പട്ടേൽ ചെയ്തിരുന്നത്. ഈ രംഗത്ത് വളരെയധികം അറിയപ്പെട്ടിരുന്ന വ്യക്തിയാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആത്മഹത്യ എന്ന നിഗമനത്തിലുറച്ചാണ് അന്വേഷണം നടത്തുന്നതെങ്കിലും എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker