KeralaNEWS

നടൻ ശങ്കർ നിർമ്മിക്കുന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്

ഷ്യോ എന്റര്‍ടൈന്‍മെന്റ്‌സ്  ബാനറിൽ നടൻ ശങ്കര്‍  നിര്‍മ്മിക്കുന്ന പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്.സുരേഷ് ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘എഴുത്തോല’ എന്ന ചിത്രത്തിലേക്കാണ്  പുതുമുഖങ്ങളെ തേടുന്നത്.വിവിധ പ്രായത്തില്‍ ഉള്‍പ്പെടുന്ന പ്രതിഭകള്‍ക്കാണ് അവസരം.

4 മുതല്‍ 6 വയസ്സ് വരെയുള്ള പത്തു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും, 8 മുതല്‍ 12 വയസ്സ് വരെയുള്ള മൂന്നു പെണ്‍കുട്ടികളെയും 30 മുതല്‍ 45 വരെയുള്ള അഞ്ച് പുരുഷന്മാരേയും മൂന്ന് സ്ത്രീകളെയും 25 മുതല്‍ 30 വരെയുള്ള ഒരു സ്ത്രീയേയുമാണ് ഈ ചിത്രത്തിലേക്ക് ആവശ്യമുള്ളത്.

 

അഭിനയിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത ഇന്‍ട്രോ വീഡിയോ അല്ലെങ്കില്‍ പെര്‍ഫോമന്‍സ് വീഡിയോ [email protected] എന്ന ഇമെയിലിലോ അല്ലെങ്കില്‍ 80756 60396 എന്ന വാട്ട്സ്‌ആപ്പ് നമ്ബറിലേക്കോ മാര്‍ച്ച്‌ 31 ന് അകം അയയ്ക്കുക.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ശങ്കര്‍, നിഷാ സാരംഗ് എന്നിവരാണ്. വിദ്യാഭ്യാസ രീതിയെപ്പറ്റിയും മാറുന്ന പാഠ്യരീതിപ്പറ്റിയുമാണ് എഴുത്തോലയില്‍ പറയുന്നത്.

Back to top button
error: