KeralaNEWS

കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ലൈംഗികാതിക്രമ ആരോപണം

കൊച്ചി: ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലൈംഗികാതിക്രമത്തിന്റെ തുറന്നു പറച്ചിലിനു പിന്നാലെ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും മീടൂ ആരോപണം.മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസ് അന്‍സാരിക്കെതിരെയാണ് നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. അന്‍സാരിയുടെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയപ്പോഴുണ്ടായ അതിക്രമങ്ങളെ പറ്റി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെ തുടര്‍ന്ന് ഇയാൾ മുങ്ങിയതായാണ് സൂചന.ഇയാള്‍ ഗള്‍ഫിലേക്ക് കടന്നുവെന്നും വിവരമുണ്ട്.
കഴിഞ്ഞ ദിവസമാണ് അനീസിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ മീടു ആരോപണം ഉയര്‍ന്നത്.ഇതിന് പിന്നാലെയാണ് ഇയാള്‍ മുങ്ങിയത്.പ്രമുഖ മാളുകളിലടക്കം  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേക്കപ്പ് സാധനങ്ങള്‍ വില്‍ക്കുന്ന നിരവധി ഷോപ്പുകള്‍ ഇയാള്‍ക്കുണ്ട്.അനീസ് അന്‍സാരി എന്നുതന്നെയാണ് ഷോപ്പിന്റെ പേരും.

Back to top button
error: