NewsThen Special

ഇളയ ദളപതിക്ക് ജന്മദിന സമ്മാനം; കാല്‍വിരലുകള്‍ കൊണ്ട് ചിത്രം വരച്ച് ആരാധകന്‍ ഇന്ദ്രജിത്ത് ഡാവിഞ്ചി

തമിഴ് സിനിമാ താരം വിജയ്ക്ക് ജന്മദിന സമ്മാനമായി കാല്‍വിരലുകള്‍ കൊണ്ട് ചിത്രം വരച്ച് കുട്ടി ആരാധകന്‍.കടുത്ത വിജയ ആരാധകനും തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ ഇന്ദ്രജിത്ത് ആണ് കാലുകള്‍ കൊണ്ട് ഇളയ ദളപതിക്ക് ജന്മദിന സമ്മാനം തയാറാക്കിയത്. വിജയ് യുടെ ജന്മദിനമായ ജൂണ്‍22 ന് ആശംസകളറിയിക്കാനായാണ് ഇന്ദ്രജിത്ത് കാല്‍ വിരലുകള്‍ കൊണ്ട് അക്രിലിക് കളറില്‍ കിടപ്പ് മുറിയിലെ ചുമരില്‍ചിത്രം തീര്‍ത്തു.

ഇന്ദ്രജിത്തിന് അഞ്ചു വയസുള്ളപ്പോഴാണ് ഇഷ്ടതാരം വിജയ്‌യെ നേരിട്ട് കാണുന്നത്.ചെറുപ്പം മുതലേ വിജയ്‌ ആരാധകനായ ഇന്ദ്രജിത്തിന്‍റെ ഇഷ്ട പ്രകാരം ഞാന്‍ റബ്ബറില്‍ ഉണ്ടാക്കിയ ഡാന്‍സ് ചെയ്യുന്ന വിജയ്‌ശില്‍പം ഉദ്ഘാടനം ചെയ്തത് വിജയ്‌ തന്നെയാണ്.കാവലന്‍എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വരിക്കാശ്ശേരി മനയില്‍ എത്തിയപ്പോള്‍ അവിടെ ശില്പവുമായി എത്തുന്നത്‌. അന്ന് തന്‍റെ കുഞ്ഞന്‍ ആരാധനെ വാരിയെടുത്ത് കൈകളിലേന്തിയാണ് സൂപ്പര്‍താരം വിജയ്‌ സന്തോഷം പങ്കുവച്ചത്. പതിനൊന്നു വര്‍ഷത്തിനു ശേഷമാണ് ഇന്ദ്രജിത്ത് ബ്രഷിന്‍റെ സഹായമില്ലാതെ കാലിലെ വിരലുകള്‍ ഉപയോഗിച്ച് ചുമരില്‍ മാസ്റ്റര്‍ സിനിമയിലെ വിജയ്‌ ചിത്രം വരച്ചു ജന്മദിനാശംസകള്‍ നേരുന്നത്.നാലടി വലുപ്പമുള്ള ചിത്രം കട്ടിലില്‍ മലര്‍ന്നു കിടന്നു രണ്ടു ദിവസമെടുത്താണ് വരച്ചത്.കാലുകൊണ്ട് വരച്ചു തുടങ്ങുന്നത് മുതല്‍ അവസാനം വരെയുള്ള ടൈംലാപ്സ് വീഡിയോയും തയാറാക്കിയിട്ടുണ്ട്.

പേപ്പറില്‍ കളര്‍ പെന്‍സിലില്‍ ചെറിയ ചിത്രങ്ങള്‍ മാത്രം വരച്ചിരുന്ന ഇന്ദ്രജിത്ത് ഈയിടെ കൈ വിരലുകള്‍ ഉപയോഗിച്ച് ടോവിനോ തോമസിന്‍റെ ചിത്രം വരച്ചത് വാര്‍ത്തയായിരുന്നു.പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷിന്‍റെ മകനാണ് ഇന്ദ്രജിത്ത്. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഇന്ദ്രജിത്ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker