KeralaNEWS

ആയിഷ സുല്‍ത്താനയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു, നാല് ദിവസം ദ്വീപില്‍ തുടരും

താൻ വിമർശനമാണ് ഉന്നയിച്ചതെന്ന വാദഗതിയാണ് ആയിഷ ചോദ്യം ചെയ്യലിൽ പോലീസിനോടും ആവർത്തിച്ചത്

ആയിഷ സുല്‍ത്താനയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു, നാല് ദിവസം ദ്വീപില്‍ തുടരും

കൊച്ചി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച ആയിഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നേരം നീണ്ടു. അന്വേഷണ സംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും.
ഇന്ന് (ഞായർ) വൈകീട്ട് നാല് മണിയോടെ അഭിഭാഷകർക്കൊപ്പമാണ് ആയിഷ കവരത്തി പോലീസ് ഹെഡ്ക്വാട്ടേസിൽ ഹാജരായത്.
നാല് ദിവസം കൂടി ആയിഷ ലക്ഷദ്വീപിൽ തുടരും.
ജൈവായുധ പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. താൻ വിമർശനമാണ് ഉന്നയിച്ചതെന്ന വാദഗതിയാണ് ആയിഷ ചോദ്യം ചെയ്യലിൽ പോലീസിനോടും ആവർത്തിച്ചത്.
കേസിൽ അറസ്റ്റ് ചെയ്താൽ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിർദേശം നൽകിയിരുന്നു. ഒരാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി.
ജൈവായുധ പരാമർശം നടത്തിയത് അബദ്ധത്തിലാണെന്നും അത് തെറ്റാണെന്ന് മനസിലായപ്പോൾ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും ആയിഷയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
”ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ല…”
ഹൈക്കോടതിയിൽ ആയിഷ വ്യക്തമാക്കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker