KeralaNEWS

ന​ടി സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെയ്തു

സ്നേഹയെ മു​റി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​നി​ല മെ​ച്ചെ​പ്പെ​ട്ടെ​ന്നും ഇളയസ​ഹോ​ദ​രി സ്‌​നേ​ഹ അ​റി​യി​ച്ചു

ന​ടി സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെയ്തു

കൊ​ച്ചി: ഡെ​ങ്കി​പ്പ​നി മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.
വളരെ അപകടകരമായ നിലയിലായിരുന്നു സാന്ദ്രാ തോമസ്. അപകടഘട്ടത്തിലാണെന്നും എല്ലാവരും പ്രാർത്ഥിക്കുന്നമെന്നും സാന്ദ്രയുടെ അനുജത്തി സ്നേഹതന്നെ ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു.
എന്നാൽ അപകടനില തരണം ചെയ്ത് സാ​ന്ദ്ര​ സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു.
സ്നേഹയെ മു​റി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​നി​ല മെ​ച്ചെ​പ്പെ​ട്ടെ​ന്നും ഇളയസ​ഹോ​ദ​രി സ്‌​നേ​ഹ അ​റി​യി​ച്ചു.
ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സ്നേ​ഹ ഇ​ക്കാ​ര്യവും അ​റി​യി​ച്ച​ത്.
കഴിഞ്ഞ അ​ഞ്ച് ദി​വ​സമായി ഐ​സി​യു​വി​ലാ​യി​രു​ന്നു സാ​ന്ദ്ര .

“ചേച്ചിയുടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ വ​ള​രെ​യ​ധി​കം പു​രോ​ഗ​തി​യു​ണ്ട്. ചേ​ച്ചി​യു​ടെ ​​ വിവരമറിഞ്ഞ് ഒ​രു​പാ​ട് പേ​ര്‍ പ്രാർഥിച്ചിട്ടുണ്ട്. അ​വ​രു​ടെ മെ​സേ​ജു​ക​ള്‍​ക്കെ​ല്ലാം മ​റു​പ​ടി ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ എ​ല്ലാ​വ​രോ​ടു​മു​ള്ള ക​ട​പ്പാ​ട് അ​റി​യി​ക്കു​ന്നു. സ്‌​നേ​ഹ​ത്തി​നും ക​രു​ത​ലി​നും പ്രാ​ർ​ഥ​ന​ക​ള്‍​ക്കും ആ​ശം​സ​ക​ള്‍​ക്കും ന​ന്ദി… ”
ഫേസ്ബുക്കിൽ സ്‌​നേ​ഹ കു​റി​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker