KeralaNEWS

നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ

വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്‌സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

കേരളത്തിലെ ബിവറേജ് വിൽപ്പന ശാലകളിലും ബാറുകളിലും അനിയന്ത്രിതമായ തെരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
സാമുഹിക അകലം പാലിക്കുമെന്നും ആളുകളെ നിയന്ത്രിക്കാൻ പോലീസ് സാന്നിദ്ധ്യമുണ്ടാകും എന്നുമൊക്കെ പറഞ്ഞിരുന്നെങ്കിലും എല്ലാം വീൺവാക്കുകളായി പരിണമിച്ചു.
ആളുകൾ കൂട്ടം കൂടിയും കുശലം പറഞ്ഞും മദ്യവില്പനശാലകൾക്കു ശാലകൾക്കു മുമ്പിൽ ഉത്സവം ആഘോഷിക്കുകയാണ്.
ഇടവേളക്കു ശേഷം, തുറന്ന ആദ്യ ദിനം തന്നെ 55 കോടിയോളം രൂപയുടെ മദ്യം കുടിച്ച് റെക്കോർഡ് സൃഷ്ടിച്ചു നമ്മൾ.
പാലക്കാട് തേങ്കുറിശ്ശി ഔട്ട് ലെറ്റിലാണത്രേ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. കിലോമീറ്ററുകൾ നീളുന്ന തേങ്കുറിശ്ശിയിലെ ക്യൂ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്.
ഈ ഒത്തുകൂടൽ തടയാതെ എങ്ങനെ കോവിഡ് നിയന്ത്രിക്കാനാവും.
ഇന്നും പൊസിറ്റിവിറ്റി നിരക്ക് മുകളിലേക്ക് തന്നെ.
ഗുരുതരമായ കേരളത്തിലെ ഈ സാമൂഹിക അവസ്ഥയെ നിരീക്ഷിക്കുകയാണ് സംവിധായകൻ പ്രിയദർശൻ:

“പിണറായി വിജയനെയും മോഡിജിയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല… നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ എന്നു സംശയം. ഇതാ കണ്ടോളൂ…”
ബിവറേജിനു മുമ്പിലെ തിരക്ക് പങ്കുവെച്ച് പ്രിയദര്‍ശൻ

“കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബിവറേജുകളും ബാറുകളും കഴിഞ്ഞ ദിവസമാണ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ കൊവിഡ് മാനദണ്ഡമനുസരിച്ച് അകലം കൃത്യമായി പാലിച്ച് പലയിടത്തും വരി നിന്ന് സാധനം വാങ്ങുന്നവരെ നാം കണ്ടതാണ്. എന്നാല്‍ ഇന്ന് എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്ന കാഴ്ചയാണ് കാണാനായത്….”

പല സ്ഥലങ്ങളിലെ തിക്കും തിരക്കും നിറഞ്ഞ വീഡിയോകൾ സഹിതമാണ് തൻ്റെ അശങ്ക പങ്കുവെച്ചുകൊണ്ട് പ്രിയദര്‍ശന്‍ രംഗത്തെത്തിയത്.
പാലക്കാട് ഒരു ഔട്ട്‌ലറ്റിനു മുന്നിലെ തിരക്കിന്റെ വിഡിയോ ആണ് പ്രധാനമായും പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടം ആശങ്കയുളവാക്കുന്നതാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം.
“വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്‌സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ എന്നു സംശയം തോന്നുന്നു? ”
പ്രിയദര്‍ശന്‍ മുന്നറിയിപ്പു നൽകുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker