KeralaNEWS

യാത്രാ നിരക്ക് കൂട്ടിയില്ലെങ്കിൽ സർവ്വീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

കൊച്ചി: യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണുമെന്ന് ഉടമകള്‍ അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സർവ്വീസ് നിർത്തി വയ്ക്കുന്നതുൾപ്പടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബസുടമകള്‍ അറിയിച്ചു.

ഡീസല്‍ ലീറ്ററിനു വില 94 രൂപയായി. എന്നാല്‍ പഴയ ടിക്കറ്റ് നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. അതില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന്
ബസ് ഉടമകള്‍ പറഞ്ഞു.

10 രൂപയ്ക്കും 20 രൂപയ്ക്കും ഒരു കാലത്ത് തേക്കിലയിൽ പൊതിഞ്ഞ് ഇഷ്ടംപോലെ കിട്ടിക്കൊണ്ടിരുന്ന പാവപ്പെട്ടവന്റെ മീനായ അയലയുടെയും മത്തിയുടെയും ഇന്നത്തെ വില 300 രൂപയ്ക്കും മുകളിൽ. ആർക്കും പരാതിയില്ല.

മിനിമം ചാർജ് 50 പൈസ കൂടി കൂട്ടി തരണമെന്ന് ഈ നാട്ടിലെ സ്വകാര്യ ബസ് ഉടമകൾ ആവിശ്യപ്പെട്ടാൽ അത് വലിയ തെറ്റ്. വൈകിട്ട് ഓൺ ലൈനിൽ ഓർഡർ ചെയ്തുവരുത്തി കുഴിമന്തിയും അൽഫാമും വാങ്ങിച്ചു കഴികാനല്ല ബസുടമകളുടെ ഈ ആവശ്യം.
ഈ മേഖലയിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബത്തിനും ജീവിച്ചു പോകുന്നതിനുവേണ്ടിയാണ്.
ഡീസലിന് വില 100 നോട് അടുക്കുന്നു ഈ നാട്ടിൽ 10 കിലോമീറ്ററിന്‌ ഓട്ടോ കൂലി 200 രൂപ ഈടാകുമ്പോൾ 10 രൂപ കൂടി കൂട്ടി ബസുകാരന് കൊടുക്കാൻ പറഞ്ഞാൽ അത് കുറ്റം.
ബസുടമകൾ കുറ്റപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker