KeralaNEWS

പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ അവര്‍ ഗേറ്റിന് പുറത്ത് കടക്കില്ലായിരുന്നു. സുധാകരന്‍ പറഞ്ഞത് പച്ചക്കള്ളം…” സഹപാഠി കെ. നാണു

എന്നോട് വിജയന്‍ ഒന്നും മറച്ചുവയ്ക്കില്ല. അന്നും അക്രമത്തിനൊന്നും പോകാത്ത വ്യക്തിയായിരുന്നു വിജയന്‍. എന്നാല്‍ വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും

“പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ അവര്‍ ഗേറ്റിന് പുറത്ത് കടക്കില്ലായിരുന്നു. സുധാകരന്‍ പറഞ്ഞത് പച്ചക്കള്ളം…”
സഹപാഠി കെ. നാണു

ബ്രണ്ണന്‍ കോളജ് പഠനക്കാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരന്റെ പരാമര്‍ശം പച്ചക്കള്ളമാണെന്ന് ആവര്‍ത്തിച്ച് മറ്റൊരു സഹപാഠിയും രംഗത്ത്.
പിണറായി വിജയന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ കെ.നാണുവാണ് സുധാകരനെതിരെ രംഗത്തെത്തിയത്.
“കോളജില്‍ വച്ച് പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ ഗേറ്റിന് പുറത്തു കടക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു എന്നത് മറ്റാരെക്കാളും നന്നായി അറിയാവുന്നത് സുധാകരനു തന്നെയല്ലേ.. ?”
അദ്ദേഹം ചോദിക്കുന്നു.

“ബീഡി, നെയ്ത്തു തൊഴിലാളികള്‍ ഏറെയുള്ള ധര്‍മ്മടം, പിണറായി പ്രദേശങ്ങള്‍ അന്നും പാര്‍ട്ടി ഗ്രാമങ്ങളായിരുന്നു. കെ.എസ്.എഫിന്റെ കുട്ടികളെ തൊട്ടാല്‍ അവര്‍ അത് ഏറ്റെടുക്കും.അതിനാൽ കെ.എസ്.യുക്കാര്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ തന്നെ ഒത്തുതീര്‍ക്കായി രക്ഷിതാക്കള്‍ പാര്‍ട്ടി ഓഫീസിലെത്തുകയായിരുന്നു പതിവ്.

1963 മുതല്‍ 67 വരെയാണ് ഞങ്ങൾ ബ്രണ്ണനില്‍ പഠിച്ചിരുന്നത്. ഒന്നിച്ചാണ് കോളജില്‍ പോയിരുന്നത്. കോളജിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും പിണറായി വിജയന്‍ എന്നോട് പങ്കുവയ്ക്കുമായിരുന്നു. അതുകൊണ്ട് തന്നെ സുധാകരന്‍ പറഞ്ഞതു പോലുള്ള സംഭവമുണ്ടെങ്കില്‍ ഉറപ്പായും ഞാന്‍ അറിയും. എന്നോട് വിജയന്‍ ഒന്നും മറച്ചുവയ്ക്കില്ല. അന്നും അക്രമത്തിനൊന്നും പോകാത്ത വ്യക്തിയായിരുന്നു വിജയന്‍. എന്നാല്‍ വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും.”
നാണു പറഞ്ഞു.
കണ്ണൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനാണ് കെ നാണു.

കെ. സുധാകരന്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് സഹപാഠിയായിരുന്ന കെ.വി കുഞ്ഞികൃഷ്ണനും വെളിപ്പെടുത്തി:
”പിണറായി വിജയന്‍ എതിരാളികളെ കായികമായി അക്രമിച്ചിട്ടില്ല. കോളജില്‍ അതിനെല്ലാം ഞാന്‍ സാക്ഷിയായിരുന്നു…”
കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
“ഒരിക്കല്‍ ഒരു വിദ്യാര്‍ഥിയെ തല്ലിയെ ശേഷം കോളജില്‍ ഒളിച്ചിരുന്ന വ്യക്തിയാണ് കെ. സുധാകരന്‍. അന്ന് അദ്ദേഹത്തെ പിടികൂടി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മാപ്പ് പറയിപ്പിച്ചത് ഞാനാണ്…”
കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റാണ് കെ.വി കുഞ്ഞികൃഷ്ണന്‍.

ബ്രണ്ണന്‍ കോളേജ് കാലഘട്ടത്തിലുണ്ടായ സംഘര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി എന്നാണ് കെ. സുധാകരന്‍ മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്.
എന്നാൽ അതു കെട്ടുകഥയാണെന്നും പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കുമെന്നും അറിയിച്ചു കൊണ്ട് സുധാകരനെതിരെ ഈ കഥയിലെ വില്ലനായ ഫ്രാൻസിസിന്റെ മകൻ ജോബി രംഗത്തെത്തി.
“അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. പിൽക്കാലത്തും പിണറായിയുമായി അച്ഛന് സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല…” ജോബി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker