Environment

ഹരിയാനയിലല്ല കേരളത്തിലും വേണം മരങ്ങൾക്കു പെൻഷൻ

75 വയസ്സിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപ നൽകുന്ന ഹരിയാന സർക്കാറിന്റെ പദ്ധതിയാണ്, പ്രാണവായുദേവത

ഹരിയാനയിൽ സർക്കാർ മരങ്ങൾക്കും പെൻഷൻ അനുവദിച്ചതോടെ കേരളത്തിൽ താരമായി ഒരു പ്ലാവ്.
പാല പ്രവിത്താനം ഉള്ളനാട് ഫാദർ ഈനാസിന്റ ഒറ്റത്തെങ്ങുങ്കൽ വീട്ടിലെ പുരയിടത്തിലാണ് ഈ മുത്തശ്ശി പ്ലാവ് പ്രായത്തിന്റെ യാതൊരു ക്ഷീണവുമില്ലിതെ തലയുയർത്തി നിൽക്കുന്നത്.
നിരവധി പേരാണ് ഈ പ്ലാവിന്റെ ഫോട്ടോ തങ്ങളുടെ ചെറിയ ചെറിയ കുറിപ്പുകൾക്കൊപ്പം ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതോടെ കൂടുതൽ ആളുകൾ തങ്ങളുടെ അറിവിലുള്ള ഇത്തരം പ്രായം കൂടിയ മരങ്ങളുടെ ഫോട്ടോകളുമായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരിക്കയാണ്. കേരള സർക്കാരിനും ഹരിയാന സർക്കാറിന്റെ പാത പിന്തുടർന്നാൽ എന്താണ് കുഴപ്പം എന്നാണ് അവരുടെയൊക്കെ ചോദ്യം.

75 വയസ്സിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപ
നൽകുന്ന ഹരിയാന സർക്കാറിന്റെ പദ്ധതിയാണ്, പ്രാണവായുദേവത.
മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ഒരു പെൻഷൻ പദ്ധതിയാണിത്. ഒപ്പം മുതിർന്ന മരങ്ങൾക്ക് പൈതൃക പദവിയും നൽകുന്നു. മരത്തിൻ്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെൻഷനും വർദ്ധിക്കും. ഭൂവുടമയ്ക്കാണ് പെൻഷൻ്റെ അവകാശം.

മരത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയ ബോർഡ്‌ സ്ഥാപിക്കാനും തണലിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കാനും രോഗബാധയ്ക്ക് ചികിത്സിക്കാനും പെൻഷൻ പണം ഉപയോഗിക്കാം. പൈതൃക മരങ്ങൾ വെട്ടുകയോ നശിപ്പിയ്ക്കുകയോ ചെയ്താൽ ഒരു മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker