IndiaNEWS

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്രം; കൂടിയാലോചനകൾ ആരംഭിച്ചതായി സൂചന

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ജമ്മുവിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടകളുടെ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തിയേക്കും.ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം പ്രത്യേക പദവി പുനസ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ഇല്ലെന്നാണ് വിവരം.

2019 ഓഗസ്റ്റ് അഞ്ചിനാണ് ആർട്ടിക്കിൾ 370 പ്രകാരം കേന്ദ്രസർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഇതിനിതെതിരായ പ്രതിഷേധങ്ങളെ തുടർന്ന് കാശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും നരിവധി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

ജൂൺ 24 ന് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഫറൻസ് (എൻസി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയാണ് ക്ഷണിച്ചിരിക്കുന്നത്.

ആർട്ടിക്കിൾ 370 പ്രകാരമുള്ള പരിരക്ഷ ഒഴിവാക്കിയതിനുശേഷം ജമ്മു കശ്മീരിൽ പ്രാദേശിക വോട്ടെടുപ്പുകൾ നടത്തിയിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനുള്ള ചർച്ചകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker