IndiaNEWS

ഹരിയാനയില്‍ 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 50 % ഡിസ്‌കൗണ്ട്; വാഗ്ദാനവുമായി പബ്ബുകളും റെസ്റ്റോറന്റുകളും

കോവിഡ് വാക്സിന്‍ കുത്തിവെപ്പെടുത്തവര്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ടുമായി ഹരിയാനയിലെ പബ്ബുകളും റെസ്റ്റോറന്റുകളും.

ഗുരുഗ്രാം സൈബര്‍ സിറ്റിയിലെ റെസ്റ്റോറന്റുകളും പബ്ബുകളുമാണ് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അന്‍പതു ശതമാനവും ഒരു കുത്തിവെപ്പ് എടുത്തവര്‍ക്ക് 25 ശതമാനവും ഡിസ്‌കൗണ്ട് നല്‍കുമെന്ന് ഒരു പബ് ആന്‍ഡ് ബാര്‍ ഡയറക്ടര്‍ യുദ്ധ് വീര്‍ സിങ് പറഞ്ഞു. ഈ ഓഫറുകള്‍ വ്യാപാരം കൂട്ടുമെന്ന് മാത്രമല്ല വാക്സിനെടുത്ത് സുരക്ഷ ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുരുഗ്രാമിലെ ആംബിയന്‍സ് മാള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്
പ്രത്യേകം പരിഗണന നല്‍കാന്‍ ഉദ്ദേശിക്കുന്നത്. മുന്‍നിര വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും കടകളില്‍ പ്രത്യേക ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തുമെന്ന് മാള്‍ അധികൃതരും അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker