IndiaNEWS

കോവിഡ് ഉള്‍പ്പെടെയുളള പകര്‍ച്ചവ്യാധികള്‍; മധ്യപ്രദേശില്‍ റിസര്‍ച്ച്‌​ ഇന്‍സ്റ്റിറ്റ്യൂട്ട്​ വരുന്നു

മധ്യപ്രദേശില്‍ കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളെ പറ്റി ഗവേഷണത്തിനായി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനൊരുങ്ങുന്നു. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി പറഞ്ഞു. ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ച ഈ ആശയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അംഗീകരിച്ചു.

ബ്ലാക്ക് ഫംഗസ് അണുബാധയാണ് ആദ്യഘട്ടത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുക.ഭോപ്പാലിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളും ഈ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുമെന്നും വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പം കുടുംബ-സാമൂഹിക കാരണങ്ങള്‍ മൂലം സ്ത്രീകള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളെക്കുറിച്ച് തുറന്നുപറയുന്നില്ല. സ്ത്രീകളുടെ ആരോഗ്യം പരിശോധിക്കാനായി നഗരപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും പഞ്ചായത്ത് തലങ്ങളിലും ഒരു പിങ്ക് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker