KeralaNEWS

ഐഷ സുല്‍ത്താന ഇന്ന് കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകും

കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കേസില്‍ സിനിമപ്രവര്‍ത്തക ഐഷ സുല്‍ത്താന ഇന്ന് കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകും. വൈകീട്ട് 4.30ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. അഭിഭാഷകനൊപ്പം ശനിയാഴ്ച ഉച്ചയ്ക്കാണ് ഐഷ ലക്ഷദ്വീപിലെത്തിയത്. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ ചോദ്യം ചെയ്യലിനുശേഷം മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നും തനിക്ക് പറയാനുള്ളത് വിശദീകരിക്കുമെന്നും ഐഷ വ്യക്തമാക്കി. കവരത്തിയില്‍ എത്തിയതുമുതല്‍ ദ്വീപിലുള്ളവര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഐഷ പറഞ്ഞു. ചെത്ത്‌ലത്ത് ദ്വീപ് സ്വദേശിനിയാണ് ഐഷ. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ബയോവെപണ്‍ എന്ന പരാമര്‍ശം നടത്തിയെന്നതിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് ആയിഷയ്‌ക്കെതിരെ കേസെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker