KeralaNEWS

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്‌

കൊല്ലം ചിതറയില്‍ ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. ചോഴിയക്കോട് സ്വദേശിനിയെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യു.പി സ്‌കൂളിന് സമീപമാണ് സംഭവം. സ്‌കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അതുവഴി വന്ന ഒരു ബൈക്ക് യാത്രക്കാരന് കൈ കാണിക്കുകയായിരുന്നു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ യുവതി ബൈക്കില്‍ നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്. യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker