SportsTRENDING

ഗട്ടൂസോ….സോ…ഗുഡ്…..ഇത് എന്തൊരു കളി

ഇറ്റാലിയന്‍ സീരി എ ക്ലബ് ഫിയറന്റീനയുടെ പരിശീലക സ്ഥാനമേറ്റെടുത്ത് ഒരു മാസം തികയും മുമ്പേ രാജി സമര്‍പ്പിച്ച് മുന്‍ ഇറ്റാലിയന്‍ താരം ഗെന്നാരോ ഗട്ടൂസോ

ഇറ്റാലിയന്‍ സീരി എ ക്ലബ് ഫിയറന്റീനയുടെ പരിശീലക സ്ഥാനമേറ്റെടുത്ത് ഒരു മാസം തികയും മുമ്പേ രാജി സമര്‍പ്പിച്ച് മുന്‍ ഇറ്റാലിയന്‍ താരം ഗെന്നാരോ ഗട്ടൂസോ. പുതിയ സീസണിലേക്കുള്ള ട്രാന്‍സ്ഫറുകള്‍ സംബന്ധിച്ച് ക്ലബ് ഉടമയുമായി ഉടക്കിയതോടെയാണ് ഗട്ടൂസോ രാജി വയ്ക്കാന്‍ തയാറായത്.

കഴിഞ്ഞ മേയ് 25-നാണ് പരിശീലകനായി ഗട്ടൂസോയെ ഫിയറന്റീന കൊണ്ടുവന്നത്. നേരത്തെ സീരി എ ക്ലബ് നാപ്പോളിയുടെ പരിശീലകനായിരുന്നു. നാപ്പോളിയെ ചാമ്പ്യന്‍സ് ലീഗില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഗട്ടൂസോ അവിടെനിന്നു പടിയിറങ്ങിയത്. തൊട്ടുപിന്നാലെ ഫിയറന്റീനയുമായി കരാറിലെത്തുകയായിരുന്നു.

തുടര്‍ന്ന് ജൂലൈ ഒന്നിന് പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ക്ലബിലേക്ക് പുതിയ താരങ്ങളെ എത്തിക്കുന്നത് സംബന്ധിച്ച് ടീം ഉടമയുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. തന്റെ ഏജന്റ് മുഖേന ചില പോര്‍ചുഗല്‍ താരങ്ങളെ എത്തിക്കാന്‍ ഗട്ടൂസോ നടത്തിയ നീക്കത്തെ ഫിയറന്റീന എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തതും ഗട്ടൂസോ ടീം വിടുന്നതും.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker