Health

വീട്ടിലിരിക്കുമ്പോള്‍ കാലുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍…

വീട്ടിലിരിക്കുമ്പോള്‍ കാലുകള്‍ വൃത്തിയായിരിക്കണം. അതിനായി ചില പൊടിക്കൈകള്‍ നുമക്കും നോക്കാം…

വെളളവും ചെളിയും ചവിട്ടി വീട്ടിലെത്തിയാല്‍ ഉടനെ ഒരു ബേസനില്‍ അല്‍പ്പം ഡെറ്റോളും ഉപ്പും കലര്‍ത്തിയ വെളളത്തില്‍ കാലുകള്‍ മുക്കി വെയ്ക്കണം. ഇതിലേക്ക് രണ്ട് തുളളി നാരങ്ങ നീര് കൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്. അഞ്ച് മിനിറ്റ് വെളളത്തില്‍ കാല് വച്ച് ബ്രഷുകള്‍ കൊണ്ട് വിരലുകളുടെ ഇടയിലും നഖങ്ങളും വൃത്തിയാക്കി തുടച്ച് ഉണക്കണം.

കടുകെണ്ണയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഉപ്പൂറ്റിയിലും കാലിനു ചുറ്റിനും തേയ്ക്കുന്നത് ഉപ്പൂറ്റി വിണ്ടുകീറിയത് മാറാന്‍ നല്ലതാണ്.പൂര്‍ണമായി മാറുന്നത് വരെ ഇത് പുരട്ടിക്കൊണ്ടിരിക്കണം.കടുകെണ്ണയ്ക്ക് പകരം ആവണക്കെണ്ണയും ഉപയോഗിക്കാം.

വീട്ടില്‍ കൃഷിയിടങ്ങളിലോ പൂന്തോട്ടത്തിലോ ജോലി ചെയ്യാന്‍ പോകുന്നതിന് മുമ്പ് കുറച്ച് വെളിച്ചെണ്ണ കാലില്‍ പുരട്ടിക്കോളൂ.

നഖത്തിനടിയിലുണ്ടാകുന്ന ബാക്ടീരിയയില്‍ അണുബാധകാരണം ചിലരുടെ നഖങ്ങള്‍ പൊട്ടിപ്പഴുക്കാറുണ്ട്. ഇത് മാറാനായി മൈലാഞ്ചി പൊടിയും നാരാങ്ങാനീരും ചേര്‍ത്ത് കുഴച്ച് വിരലില്‍ വെച്ച് ചേര്‍ത്ത് കെട്ടിവെയ്ക്കണം. ഉണങ്ങുന്നത് വരെ എല്ലാ ദിവസവും ഇത് ചെയ്യണം.

ഗ്ലിസറിനും മുട്ടയുടെ വെളളയും സമം ചേര്‍ത്ത് പുരട്ടിയാല്‍ ഉപ്പൂറ്റി വിണ്ടുകീറില്ല. മൃതകോശങ്ങള്‍ നീങ്ങി കാലുകള്‍മൃദുവാകാനും ഇത് നല്ലതാണ്.

വൈറ്റമിന്‍ ഇ അടങ്ങിയ ക്രീമുകള്‍ കൈകളിലും കാലുകളിലും പുരട്ടുന്നത് നല്ലതാണ്. ദിവസേന ഇത് ഉപയോഗിച്ച് മസാജ് ചെയ്യാം.

കറ്റാര്‍വാഴയുടെ പള്‍പ്പ് കുറച്ച് തേന്‍ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കണം.നനവില്ലാത്ത ഒരു പാത്രത്തിലാക്കി ഫ്രിജില്‍ സൂക്ഷിക്കാം. ഇതില്‍ നിന്ന് അല്‍പ്പം എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയ കൈയ്യിലും കാലിലും പുരട്ടി അരമണിക്കൂര്‍ വെയ്ക്കാം. അതിനുശേഷം ചെറുചൂടുവെളളത്തില്‍ മുക്കിയ തുണികൊണ്ട് തുടച്ചെടുക്കുക. കറ്റാര്‍വാഴയുടെ ഡീപ് ക്ലെന്‍സിങ് ഗുണം കൈകളിലേയും കാലുകളിലേയും അഴുക്കുകള്‍ പാടെ നീക്കും. കാലും കൈയ്യും പൂവിതള്‍ പോലെ സുന്ദരമാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker