KeralaNEWS

എ.ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ.ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യ അക്കാഡമിയുടെയും സംഗീതനാടകഅക്കാഡമിയുടെയും അവാർഡുകൾ നേടിയ ശാന്തകുമാർ ആഗോളവൽക്കരണത്തിന്റെ കെടുതികൾ തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്. നന്നേ ചെറുപ്പത്തിൽത്തന്നെ ജനപ്രതിനിധിയായ ശാന്തകുമാർ സാമൂഹികപ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം തേടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

രക്താർബുദത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു എ. ശാന്തകുമാറിന്റെ അന്ത്യം. മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച എന്നിവയാണ് പ്രധാന നാടകങ്ങൾ. മരം പെയ്യുന്നു 2010-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker