KeralaNEWS

കണ്ണുതുറക്കൂ കേരളമേ… ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശേഷിക്കുന്ന കാലമത്രയും നാം വിലപിക്കേണ്ടി വരും. ജാഗ്രതൈ…!

കേരളം മയക്കുമരുന്നുകളുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ടിട്ട് കാലമേറെയായി. കൗമാരത്തിൽ സ്കൂളുകളിൽനിന്നും തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് ജീവിതത്തെയാകെ ഗ്രസിക്കുന്നു.

ഈ വിപത്തിൻ്റെ ദുരന്ത ഫലങ്ങളെക്കുറിച്ച് വാസ്തവത്തിൽ നമ്മുടെ രക്ഷിതാക്കൾക്ക് വേണ്ടത്ര കരുതലില്ല. അന്ധനായ ധൃതരാഷ്ട്രരും കണ്ണുമൂടിക്കെട്ടിയ ഗാന്ധാരിയുമായി പരിണമിച്ചോ ഈ നാട്ടിലെ രക്ഷകർത്താക്കൾ…?
പ്രതിദിനം നൂറുകണക്കിന് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഊർജ്ജസ്വലരായ യുവാക്കളെ ഇഞ്ചോടിഞ്ച് കൊല്ലുന്ന മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുകയാണ് കൊച്ചി.

ഐ.ടി പ്രൊഫഷണലുകളും ദൃശ്യ മാധ്യമ പ്രവർത്തകരും ഡോക്ടർമാരും ചലച്ചിത്ര താരങ്ങളും ‘സുന്ദരികളും സുന്ദരന്മാരു’മൊക്കെ മയക്കു മരുന്നുകളുടെ അടിമയായി ഭാവി ജീവിതം ഹോമിക്കുന്നു.
മോചനമില്ലാത്ത ഈ ദുരന്തത്തിൻ്റെ ഇരകളായിരുന്നോ ആൻസി കബീറും അഞ്ജനയും…?
സമകാലിക കേരളീയ ജീവിതത്തിൻ്റെ നേർ ചിത്രം.

നല്ലനടപ്പ്
വായിക്കാൻ മറക്കരുതേ
നാളെ രാവിലെ 7ന്

Back to top button
error: