IndiaNEWS

സ്‌കൂള്‍ കുട്ടികളെ നഗ്നനൃത്തത്തിന് പ്രേരിപ്പിച്ച കേസ്; പ്രമുഖ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ: സ്‌കൂള്‍ കുട്ടികളെ നഗ്നനൃത്തത്തിന് പ്രേരിപ്പിച്ച കേസില്‍ പ്രമുഖ ആള്‍ദൈവം ശിവശങ്കര്‍ ബാബ (72) അറസ്റ്റില്‍. ഡല്‍ഹിയിലാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ഡല്‍ഹി ചിത്തരജ്ഞന്‍ പാര്‍ക്കിന് സമീപം ഭക്തയുടെ വസതിയില്‍നിന്നാണ് ഡി.എസ്.പി ഗുണവര്‍മന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സി.ബി.സി.ഐ.ഡി പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി അനുമതിയോടെ പ്രതിയെ ചെന്നൈയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.

കേസില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാരെയും പ്രതി ചേര്‍ത്തു. പൂര്‍വവിദ്യാര്‍ഥിനികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തെന്നുകാണിച്ച് ഭാരതി, ദീപ എന്നീ അധ്യാപികമാര്‍ക്കെതിരേയാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. അതേസമയം, ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിനികളാണ് പോലീസില്‍ പരാതി നല്‍കിയത്.

ആശ്രമത്തോടു ചേര്‍ന്നുള്ള ഈ സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ പതിവായി ഇയാള്‍ മുറിയിലേക്കു വിളിപ്പിക്കുകയും താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും വിശ്വസിപ്പിച്ച ശേഷം വസ്ത്രങ്ങളഴിച്ചു വച്ച് ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണ് പ്രധാന പരാതി. കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നുവെന്നും പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker