LIFEMovie

പ്രണയവും കോമഡിയും ട്വിസ്റ്റുമായി ”മേഡ് ഇന്‍ ഹെവന്‍” ആല്‍ബം

ഹെലനില്‍ നായകനായി എത്തിയ നോബിള്‍ ബാബു തോമസ് സംവിധായകനായി എത്തുന്ന മേഡ് ഇന്‍ ഹെവന്‍ ആല്‍ബം ശ്രദ്ധനേടുന്നു. നോബിള്‍ തന്നെയാണ് ആല്‍ബത്തിലെ നായകനാവുന്നത്. പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീല്‍ തരുന്നതാണ് ആല്‍ബം. ക്ലൈമാക്‌സില്‍ ഒരു ഉഗ്രന്‍ സസ്‌പെന്‍സും മ്യൂസിക് വീഡിയോയില്‍ ഉണ്ട്. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന്‍ ജോസഫുമാണ് ആല്‍ബത്തിന്റെ സഹസംവിധായകര്‍. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിന്‍ രാജ് ആരോമല്‍. ആര്‍ട് ഡയറക്ഷന്‍ റോഷിദ് രവീന്ദ്രന്‍, ചീഫ് അസോസിയേറ്റ് അനില്‍ അബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈന്‍ സിഗ് സിനിമ, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശബരീഷ് സി, അസി. ഡയറക്ടര്‍സ് സംഗീത് രവീന്ദ്രന്‍, അരവിന്ദ് കുമാര്‍, നിഖില്‍ തോമസ്, പോസ്റ്റര്‍ പ്രതൂല്‍ എന്‍.ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker