KeralaNEWS

BJP നേതാവിന്റെ ഭീഷണി : ഗൗരവമായി കാണണം – എ വിജയരാഘവൻ

 

ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസ്‌ അന്വേഷണത്തിന്റെ പേരില്‍ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌ണന്‍ പരസ്യമായി നടത്തിയ ഭീഷണി, അക്രമങ്ങള്‍ നടത്താനുള്ള ആഹ്വാനമാണ്. ഇത്‌ ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം.

സമാധാനപരമായ സാമൂഹ്യാന്തരീക്ഷത്തെ കലാപഭരിതമാക്കാനുള്ള പരിശ്രമമാണിത്‌. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ്‌ ബിജെപി സ്വീകരിച്ചിരിക്കുന്നത്‌. കുഴല്‍പ്പണക്കേസ്‌ അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ്‌ പരസ്യമായ കൊലവിളി ബിജെപി നേതാവ്‌ നടത്തിയിരിക്കുന്നത്‌. ബിജെപിയുടെ അഴിമതി മൂടിവെച്ച്‌ അക്രമം കെട്ടഴിച്ചുവിടാനാണ്‌ ശ്രമിക്കുന്നത്‌. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ കേരളഭരണം അട്ടിമറിക്കാന്‍ ബിജെപി നടത്തിയ ശ്രമം കേരളജനത ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ നിരാകരിച്ചതാണ്‌.

കുഴല്‍പ്പണം ഇറക്കിയത്‌ കയ്യോടെ പിടിച്ചതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ കെ സുരേന്ദ്രനും രാധാകൃഷ്‌ണനും ഭീഷണിയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. പണം കവര്‍ച്ച ചെയ്‌തുവെന്ന പരാതിയില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുഴല്‍പ്പണ ഇടപാട്‌ പുറത്തുവന്നത്‌. നിയമവാഴ്‌ചയുടെ ശരിയായ നിര്‍വ്വഹണമാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്‌. ഭരണാധികാരിയെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന രീതി ഇവിടെ നടക്കില്ല. ഈ ഫാസിസ്റ്റ്‌ ഭീഷണിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും പ്രതിരോധം ഉയര്‍ന്നുവരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker