KeralaNEWS

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഭൗതികസാഹചര്യം ഒരുക്കണം – വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

 

തിരുവനന്തപുരം : സംസ്ഥാനത്തെ 140 എം.എല്‍.എമാരും സ്വമനസ്സാലെ അവരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 4 കോടി രൂപ വീതം (560 കോടി) സര്‍ക്കാരിലേക്ക് തിരികെ നല്‍കിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് നിരവധി ഭൗതികസാഹചര്യങ്ങളുടെ കുറവ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നേരിടുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടെലിവിഷന്‍, മറ്റു അനുബന്ധ ഘടകങ്ങള്‍ എന്നിവ വാങ്ങുന്നതിന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും എണ്ണം വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഡാറ്റ സംവിധാനം കൃത്യമായി ലഭ്യമാകാത്തതും ഒരു പ്രശ്‌നമായി തുടരുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചു.

ഇതിന് പരിഹാരമെന്നോണം നിലവില്‍ സര്‍ക്കാരിന് ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ലഭ്യമായിട്ടുള്ള 560 കോടിയില്‍ നിന്നും ഒരു നിയമസഭാ മണ്ഡലത്തിന് 25 ലക്ഷം രൂപ എന്ന കണക്കില്‍ (35 കോടി) അനുവദിക്കേണ്ടതും ഈ ഫണ്ട് അതാത് മണ്ഡലങ്ങളിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും, ഹയര്‍സെക്കന്ററി വകുപ്പ് റീജിയണല്‍ ഡയറക്ടറുടെയും ശുപാര്‍ശയിൽ ഭൗതിക സാഹചര്യം ഒരുക്കി ഓണ്‍ലൈന്‍ പഠന സംവിധാനം കാര്യക്ഷമാക്കുന്നതിന് മാത്രമായി വിനിയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker