KeralaNEWS

44000 മുടക്കി കൃഷിയിറക്കി; നാലുകോടിയിലെ ജോൺസൺ വിറ്റത് നാലുലക്ഷത്തിലേറെ രൂപയുടെ തണ്ണിമത്തൻ

ങ്ങനാശേരി: കീടനാശിനികള്‍ ചേര്‍ക്കാത്ത നല്ല നാടന്‍ തണ്ണിമത്തന്‍ വേണോ, ചങ്ങനാശേരി പായിപ്പാട് പഞ്ചായത്തിലെ നാലുകോടിയിലേക്ക് വണ്ടി വിട്ടോളൂ …അയിത്തമുണ്ടകം പാടശേഖരത്തില്‍ തണ്ണിമത്തനും അതിനേക്കാൾ വലിയ ‘മധുര’ച്ചിരിയുമായി അടവിച്ചിറ പള്ളിക്കച്ചിറ ജോണ്‍സണ്‍ എന്ന തോമസ് ജേക്കബ് കാത്തു നിൽപ്പുണ്ട്.ഇതുവരെ ജോൺസൺ വിറ്റത് നാലുലക്ഷത്തിലേറെ രൂപയുടെ തണ്ണിമത്തൻ.

ചൂട്‌ കനത്തതോടെ തണ്ണിമത്തന്‌ വന്‍ ഡിമാന്‍ഡാണുള്ളത്.പാകമായവ വിളവെടുക്കുന്ന തിരക്കിലാണ് ജോണ്‍സണും പണിക്കാരും.രണ്ടേക്കര്‍ പാടത്ത്‌ 1200 തടത്തിലാണ് കൃഷി.ജോണ്‍സണ്‍ ആദ്യമായാണ് തണ്ണിമത്തന്‍ പരീക്ഷിച്ചത്.കിട്ടിയത്‌ അഞ്ചിരട്ടി ലാഭം.ഇനിയും രണ്ട്‌ ലക്ഷം രൂപക്കടുത്ത് തണ്ണിമത്തന്‍ വിളവെടുക്കാൻ കിടപ്പുണ്ടെന്ന് ജോൺസൺ പറയുന്നു.

 

 

ആലപ്പുഴ കഞ്ഞിക്കുഴിയിലെ, തണ്ണിമത്തന്‍ കൃഷി ജോണ്‍സൺ യൂട്യൂബില്‍ കണ്ടിരുന്നു.അങ്ങനെയാണ് പച്ചക്കറി കർഷകനായ ജോൺസന്റെ ‘തലയിൽ’ തണ്ണിമത്തന്‍ കയറിയത്.തുടര്‍ന്ന്, നല്ലയിനം വിത്തുകളറിയാന്‍ ഓണ്‍ലൈനില്‍ അന്വേഷിച്ചു. തിരുവല്ലയിലെ റിട്ട. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റോയിയുമായി ബന്ധപ്പെട്ട്‌ ഇംപോര്‍ട്ടഡ് തണ്ണിമത്തന്‍ വിത്തിനെക്കുറിച്ച്‌ അന്വേഷിച്ചറിഞ്ഞു. 44,000 രൂപയുടെ വിത്ത്‌ വാങ്ങി.ഒരു പാക്കറ്റില്‍ 2000 വിത്തുകള്‍.ഇതില്‍ കാല്‍ക്കിലോയാണ് കൃഷിയിറക്കിയത്.

 

 

തണ്ണിമത്തന്‌ 70 ദിവസമാണ് വിളവെടുപ്പ് കാലയളവ്.പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിയാണ് ജോൺസന്റേത്.കോഴിക്കാഷ്ഠം, കടലപ്പിണ്ണാക്ക് എന്നിവയാണ് വളം.കിരണ്‍, സാന്‍ട്രോ എന്നീ വിത്തിനങ്ങളാണ് കൃഷിയിറക്കിയത്.രണ്ട് കിലോ മുതല്‍ നാല് കിലോവരെയുള്ള കായ്കള്‍ ലഭിച്ചു.വെള്ളരികൃഷിയ്ക്ക് സമാനമായ കൃഷി രീതിയാണ് തണ്ണിമത്തന്റേതും. മാര്‍ക്കറ്റില്‍ 45 രൂപ കിലോവിലയുള്ള കിരണ്‍ 20 രൂപയ്‌ക്കാണ്‌ ഇവിടെ വില്‍പ്പന.

Back to top button
error: