HealthLIFE

ദാഹശമനികൾ പലതും വ്യാജൻ…!’

പതിമുകം, കരിങ്ങാലി, ദാഹശമനി.. എന്നിങ്ങനെ പലവിധ പേരുകളിലൊക്കെയായി നാം മാർക്കറ്റിൽ നിന്നും വാങ്ങി തിളപ്പിച്ചു കുടിക്കുന്നത് തടിമില്ലുകളിലെ മരങ്ങളുടെ അവശിഷ്ടങ്ങൾ…!
തമിഴ്നാട്ടിൽ നിന്നുമാണ് ഇവ ഏറെയും അതിർത്തി കടന്നെത്തുന്നത്.

കേരളത്തിൽ ഒരുദിവസം ഏകദേശം മൂന്ന് മുതൽ നാലു ടൺ വരെ ദാഹശമനികൾ വിൽക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇത്രയധികം ദാഹശമനികൾ നിർമ്മിക്കുന്നതിനുള്ള മരങ്ങളോ ഔഷധശാലകളോ കേരളത്തിലില്ല. നമ്മളിൽ എത്രപേർ ഇത്തരം മരങ്ങൾ കണ്ടിട്ടുണ്ട്, നട്ടുവളർത്തുന്നുണ്ട് എന്ന ചോദ്യത്തിൽ തന്നെ ഇതിനുള്ള ഉത്തരവും അടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ ഔഷധശാലകൾ…?
അപ്പോൾ പിന്നെ ഇതെല്ലാം എവിടെ നിന്ന് വരുന്നു…?

അന്വേഷണത്തിൽ നിന്നും മനസ്സിലായത് നമുക്കിവിടെ ലഭിക്കുന്ന ദാഹശമനികളിൽ 90 ശതമാനം വരുന്നത് തമിഴ് നാട്ടില്‍ നിന്നാണ് എന്നാണ്. തമിഴ്നാട്ടിലെ തടിമില്ലുകളിലേയും ഫർണിച്ചർ ഫാക്ടറികളിലേയും തടിവേസ്റ്റുകളിൽ രാസപദാർത്ഥങ്ങൾ മുക്കി ഉണക്കി അയക്കുന്നതാണത്രെ ഇതിൽ ഭൂരിഭാഗവും.അങ്ങനെയെങ്കിൽ ആയുർവേദം എന്നു പറഞ്ഞ് കടകളിൽ നിന്നും നാം നിത്യേന വാങ്ങിക്കുടിക്കുന്നത് നൂറു ശതമാനം വിഷമാണ്..!

കേരളത്തിൽ പ്രചുരപ്രചാരമുള്ള ഔഷധശാലകളുടെ പേരിൽപ്പോലും ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. അവരെപ്പോലും പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള വ്യാജൻമാരുടെ വിളയാട്ടങ്ങൾ.

ഇതിന്റെ സതൃാവസ്ഥ അറിയാനായി അങ്ങാടികടയിൽ ചെന്നപ്പോൾ 100 ഗ്രാം പതിമുകത്തിന് തൊണ്ണൂറു രൂപയോളം വില.100 ഗ്രാമിന് 90 രൂപയോളം വിലയുള്ള സാധനമാണ് നമുക്ക് അവർ വെറും 10 രൂപക്ക് തരുന്നത്.അതും ആകർഷകങ്ങളായ പായ്ക്കറ്റുകളിൽ! മനുഷ്യനെ വിഷം കുടിപ്പിച്ചു കൊല്ലിക്കുക മാത്രമല്ല ഇത്തരത്തിൽ ഒരു ദിവസം എത്ര കോടി രൂപയുമാണ് അവർ ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോകുന്നതും…!

പലവിധ പേരുകളിലായി ധാരാളം വ്യാജ ദാഹശമനി പായ്ക്കറ്റുകളാണ്
ഇങ്ങനെ നമ്മുടെ കടകളിൽ നിന്നും ഇന്ന് വാങ്ങുവാൻ കിട്ടുന്നത്.ഇവ പിടിച്ചെടുത്തു വേണ്ട പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker