KeralaNEWS

സംസ്ഥാനത്ത് മദ്യ വിതരണം ബാറുകളും ബീവറേജെസ് ഔട്ട്ലെറ്റുകളും വഴി

കഴിഞ്ഞ ലോക്ഡൗണിന് സമാനമായി ബെവ് ക്യൂ ആപ്ലിക്കേഷന്‍ വഴിയാണ് മദ്യ വിതരണമെന്നാണ് സൂചന.

 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണം ബാറുകളും ബീവറേജെസ് ഔട്ട്ലെറ്റുകളും വഴി. കഴിഞ്ഞ ലോക്ഡൗണിന് സമാനമായി ബെവ് ക്യൂ ആപ്ലിക്കേഷന്‍ വഴിയാണ് മദ്യ വിതരണമെന്നാണ് സൂചന. എന്നാല്‍ ആപ്പില്‍ താല്‍ക്കാലികമായി രജിസ്ട്രേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 17-ാം തിയതി മുതല്‍ ആരംഭിക്കുന്ന മദ്യ വിതരണം നേരത്തെ അണ്‍ലോക് സമയത്ത് പ്രഖ്യാപിച്ച സമാന മാനദണ്ഡങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് സൂചന.

എന്നാല്‍ ബെവ് ക്യൂവില്‍ താല്‍ക്കാലികമായി രജിസ്ട്രേഷന്‍ നിര്‍ത്തിവെച്ചതിന് കാരണമെന്താണെന്ന് വ്യക്തമല്ല. ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയതിനാല്‍ താല്‍ക്കാലികമായി നിശ്ചലമായതെന്നും സൂചനയുണ്ട്. 16-ാം തിയതി ബുക്ക് ചെയ്യുന്നവര്‍ക്ക് 17-ാം തിയതി മദ്യ ലഭിക്കുമെന്ന രീതിയിലാവും ബുക്കിംഗ് ക്രമീകരിക്കുകയെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എക്സൈസ് മന്ത്രി ഉടന്‍ പുറത്തുവിടും.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker