KeralaNEWS

കാലവർഷം: സംസ്ഥാനത്ത് മഴ കുറവ്

കാലവർഷം ആദ്യ 15 ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ ഇതുവരെ 16 ശതമാനം മഴക്കുറവ്.ഈ സീസണിൽ കേരളത്തിൽ 299 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 250 മി.മീ മാത്രമാണ്.

കോട്ടയം ,പത്തനംതിട്ട ജില്ലകളിൽ മാത്രം സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. മറ്റ് 12 ജില്ലകളിലും കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂൺ മൂന്നിന് കാലവർഷം കേരളത്തിൽ എത്തിയെങ്കിലും തുടക്കം ഇത്തവണ ദുർബലമായിരുന്നു. ബംഗാൾ ഉൾക്കടൽ ന്യുനമർദം പ്രതീക്ഷിച്ചത് പോലെ ശക്തമാക്കാത്തത് അറബിക്കടലിൽ കാലവർഷ കാറ്റിനെ പ്രതികൂലമായി ബാധിച്ചു.

കഴിഞ്ഞ 15 ദിവസത്തിൽ ആകെ നാലു ദിവസം മാത്രമാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker