KeralaNEWS

സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കും; പൊതുഗതാഗതം മിതമായ രീതിയില്‍

സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കും. ഇളവുകള്‍ ടിപിആര്‍ അടിസ്ഥാനത്തില്‍ 20ന് മുകളിലുളള സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ടിപിആര്‍ 30ന് മുകളിലെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. അവശ്യവസ്തുക്കള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെളളി വരെ പ്രവര്‍ത്തിക്കാം.

ജൂണ്‍ 17 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയിലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊളളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നിലവിലുളളത് പോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്താകെ പൂര്‍ണലോക്ക്ഡൗണ്‍ ആയിരിക്കും. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും. ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുളളത് പോലെ തിങ്കള്‍,ബുധന്‍, വെളളി മാത്രമായി തുടരും.

വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുളളത് പോലെ 20 പേരെ മാത്രമേ അനുവദിക്കുകയുളളൂ. മറ്റ് ആള്‍ക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. ഈ ഇളവുകള്‍ പൊതുവെ അനുവദിക്കുമ്പോള്‍ എല്ലാ മേഖലയും ഇളവാണെന്ന് തെറ്റിദ്ധരിക്കാന്‍ പാടില്ലെന്നും രോഗവ്യാപനം പൂര്‍ണമായി ഒഴിവാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ കൂടെ തന്നെ അതിവ്യാപനശേഷിയുളള ഡെല്‍റ്റ വൈറസ് പോലുളള വൈറസുകളാണുളളത്. അതിന്റെ വ്യാപനം തടയാന്‍ കഴിഞ്ഞാലാണ് മൂന്നാംതരംഗത്തെ തന്നെ പ്രതിരോധിക്കാന്‍ നുമക്ക് സാധിക്കുകയുളളൂ.ഈ ഘട്ടത്തില്‍ നാം കൂടുതല്‍ കരുതല്‍ കാണിക്കേണ്ടതായിട്ടുണ്ട്. അതിന് ഏറ്റവും പ്രധാന ം ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക എന്നതാണ്.

എല്ലാ അഖിലേന്ത്യതല പൊതുപരീക്ഷകളും നടത്താന്‍ അനുവദിക്കും. സ്‌പോര്‍ട്‌സ് സെലക്ഷന്‍ ഉള്‍പ്പെടെയാണ് അനുവദിക്കുക. റെസ്‌റ്റോറന്റുകളിലെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ്‌നുവാദം ഉണ്ടാകില്ല. പക്ഷേ ഹോം ഡെലിവറിയും ടേയ്ക്ക് എ വെ സംവിധാനവും തുടരും. വിനോദ സഞ്ചാരം, വിനോദ പരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍ തുടങ്ങിയവ അനുവദിക്കില്ല, ഈ ഗണത്തില്‍ മാളുകളും പെടും. എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദേദശ സ്വയംഭരണ പ്രദേശങ്ങളുടെ ഏഴ ദിവസത്തെ ശരാശരി വ്യാപനതോത് അവലോകനം ചെയ്യും.

ഓരോ തദ്ദേശ സ്വയംഭരണ പ്രദേശവും ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ജില്ലാഭരണ സംവിധാനങ്ങള്‍ അതിന്റെ ഭാഗമായി പരസ്യപ്പെടുത്തണം. കോവിഡ് വ്യാപനതോത് അനുസരിച്ച് ആരോഗ്യവകുപ്പ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ടാര്‍ജറ്റ് നല്‍കും. ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവാകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എല്‍ടിസിയിലോ കരുതല്‍വാസ കേന്ദ്രത്തിലോ ക്വാറന്റീന്‍ ചെയ്യേണ്ടതാണ്. വീടുകളില്‍ വേണ്ടത്ര സൗകര്യം ഉളളവര്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ മാത്രമേ വീടുകളില്‍ കഴിയാന്‍ പാടുളളൂ. പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് അനുവദിക്കുന്നതാണ്. ബെവ്‌കോ ഔട്ട്‌ലെറ്റുകളെ, ബാറുകളെ, രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

ആപ്പ് മുഖാന്തിരം സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് സംവിധാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തനം. ബാറുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാനുളള കരുതല്‍ സ്വീകരിക്കേണ്ടതാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുളള തദ്ദേശസ്വയം ഭരണ പ്രദേശങ്ങളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും, അവിടെ ജീവനക്കാര്‍ 50 ശതമാനം വരെ മതിയാകൂ. സ്വകാര്യ സ്ഥാപനങ്ങശുടെ പ്രവര്‍ത്തനം 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍ 17 മുതല്‍ ഈ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെയുളള തദ്ദേശസ്വയം ഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍, രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും, മറ്റ് കടകള്‍ തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനമനുവദിക്കും. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തും. ജൂണ്‍ 17 മുതല്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍ ബുധന്‍, വെളളി അനുവദിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker