SportsTRENDING

ഒരിടത്ത് രണ്ടു പേരുണ്ടായിരുന്നു…ഒരാള്‍ അര്‍ജന്റീനയുടെ കൂടെയും മറ്റൊരാള്‍ ബ്രസീലിന്റെ കൂടെയും….കളി കാര്യമാണേ…

മണിയാശാനും കടകംപള്ളിയും നടത്തുന്ന ഫാന്‍ ഫൈറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

 

മണിയാശാനും കടകംപള്ളിയും നടത്തുന്ന ഫാന്‍ ഫൈറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അര്‍ജന്റീനാ ആരാധകനായ എംഎം മണി അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ്. കഴിഞ്ഞ ലോകകപ്പിലും മെസിക്കും സംഘത്തിനും വേണ്ടി ആര്‍പ്പുവിളികളുമായി മണിയാശാന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മറുവശത്ത് ബ്രസീലിനെ നെഞ്ചോട് ചേര്‍ത്താണ് കടകംപള്ളി സുരേന്ദ്രന്‍ ആശാന് വെല്ലുവിളി ഉയര്‍ത്തുന്നത്. അര്‍ജന്റീനയെ പരിഹസിക്കുന്ന ചിലര്‍ക്ക് മറുപടിയുമായി മണിയാശാന്‍ രംഗത്തുവന്നിരുന്നു. ഇതിനടിയില്‍ കടകംപള്ളി കമന്റ് ചെയ്യുകയും ചെയ്തതോടെ കാര്യങ്ങള്‍ പരസ്യമാവുകയും ചെയ്തു. ആരാധകരും ഫാന്‍ ഫൈറ്റില്‍ ആശാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

”ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും. അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളു. അതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.” എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു. ചെഗുവേരെയുടെ അര്‍ജന്റീന, മറഡോണയുടെ അര്‍ജന്റീന, അര്‍ജന്റീനയുടെ ഫാന്‍ എന്നീ ഹാഷ് ടാഗുകളും ആശാന്‍ ഉപയോഗിച്ചിരുന്നു.

പോസ്റ്റ് വൈറലായതോടെ കടകംപള്ളി സുരേന്ദ്രന്‍ മറുപടിയുമായെത്തി. ‘ ആശാനെ, ഇത്തവണ കപ്പ് ഞങ്ങള്‍ക്കാണ്. മഞ്ഞപ്പട’ കടകംപള്ളി പോസ്റ്റില്‍ കമന്റ് ചെയ്തു. ‘പിള്ളേര് ഡബിള്‍ സ്ട്രോങ്ങാണ്. കോപ്പ മഞ്ഞപ്പടക്കുള്ളതാണ്. ‘ കോപ്പ ടൂര്‍ണമെന്റ് തുടങ്ങിയതിന് പിന്നാലെ കടകംപള്ളി പോസ്റ്റ് ചെയ്ത ‘കമോണ്‍ട്രാ ബ്രസീല്‍’ പ്രൈാഫൈല്‍ പിക്ച്ചറിനൊപ്പം കുറിച്ചത്. മറുവശത്ത് ‘ഉറപ്പാണ് അര്‍ജന്റീന’ എന്നായിരുന്നു മണിയാശാന്റെ പ്രൊഫൈല്‍ പിക്ച്ചറിന്റെ അടിക്കുറിപ്പ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker