FoodLIFE

വരൂ അല്‍പം ഉരുളക്കിഴങ്ങ് ചിപ്‌സ് കഴിച്ചാലോ?…തയ്യാറാക്കുന്ന വിധം

ക്രിസ്പിയായ പൊട്ടെറ്റോ ചിപ്സ് ഇനി മുതല്‍ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാം.

 

ഉരുളക്കിഴങ്ങ് ചിപ്‌സ് ബേക്കറികളില്‍ നിന്നുമാണ് ഇന്ന് കൂടുതല്‍ പേരും വാങ്ങാറുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടമുള്ള ഒരു സ്‌നാക്‌സ് കൂടിയാണ് ഇത്. ക്രിസ്പിയായ പൊട്ടെറ്റോ ചിപ്സ് ഇനി മുതല്‍ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

വേണ്ട ചേരുവകള്‍…

ഉരുളക്കിഴങ്ങ് 3 എണ്ണം
കശ്മീരി മുളകുപൊടി 1 ടീസ്പൂണ്‍
ഉപ്പ് അര ടീസ്പൂണ്‍
എണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം ഉരുളക്കിഴങ്ങിലെ തൊലി മാറ്റിയ ശേഷം വട്ടത്തില്‍ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേര്‍ക്കുക.അതില്‍ നന്നായി കഴുകി ടവല്‍ കൊണ്ട് നനവ് ഒപ്പിയെടുക്കുക. ഇനി തിളച്ച എണ്ണയിലേക്ക്
ഉരുളക്കിഴങ്ങ് ഇട്ട് വറുക്കുക.മിതമായ തീയില്‍ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോള്‍ വാങ്ങിവച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക.മസാല എല്ലായിടത്തും പിടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തില്‍ വച്ച്
ആവശ്യാനുസരണം കഴിക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker