CrimeNEWS

കുത്തേറ്റത് 20 തവണ, ഒപ്പം ലൈംഗികാതിക്രമവും; ഡല്‍ഹിയെ നടുക്കിയ നരഹത്യ

ന്യൂഡൽഹി: 62കാരിയായ വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഇന്ദ്രപ്രസ്ഥത്തെ അക്ഷരാർത്ഥത്തിൽ നടുക്കി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പോലീസ് പറഞ്ഞു. അതേസമയം, പ്രതിയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പോലീസ് ഇനിയും പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ചയാണ് ഡൽഹിയിൽ താമസിക്കുന്ന ബിഹാർ സ്വദേശിനിയായ 62കാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകൻ ജോലി കഴിഞ്ഞെത്തിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു വയോധിക. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.
കൊലപ്പെട്ട വയോധികയുടെ ശരീരത്തിൽ 20 തവണ കുത്തേറ്റതായി പോലീസ് കണ്ടെത്തി. കഴുത്തിലും വയറിലും മാരകമായി പരിക്കേറ്റിരുന്നു. മാത്രമല്ല, 62കാരി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു.

ഇതിനിടെ, പ്രതിയെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് വ്യാപിപ്പിച്ചിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ബിഹാറിലെ ബെഗുസരായ് സ്വദേശിനിയായ 62കാരി ഏറെക്കാലമായി കുടുംബത്തോടൊപ്പം ഡൽഹിയിലാണ് താമസിച്ചിരുന്നത്. വീടിനോട് ചേർന്ന് ഇവർ പച്ചക്കറി വിൽപ്പനയും നടത്തിയിരുന്നു. സംഭവദിവസം കൊച്ചുമകനോടൊപ്പം പച്ചക്കറി വണ്ടിയുമായി കച്ചവടത്തിന് പോയ ഇവർ ഭക്ഷണമുണ്ടാക്കാനായി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker