LIFEMovie

മലയാളികള്‍ നിര്‍മ്മിക്കുന്ന പ്രശസ്ത തമിഴ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശിന്റെ പുതിയ തമിഴ് ചിത്രം ഒരുങ്ങുന്നു

പ്രശസ്ത തമിഴ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശിന്റെ പുതിയ തമിഴ് ചിത്രം ഒരുകൂട്ടം മലയാളികളുടെ കയ്യില്‍. ഫ്‌ലിക്‌സ് എന്റര്‍ടൈന്‍മെന്റ്‌ന്‌ടെ ബാനറില്‍ മലയാളികളായ കൃഷ്ണയും ബാബു പൗലോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മര്‍മ്മയോഗി എന്ന് പേര് ഇട്ടിയിരിക്കുന്നു. നവാഗതനായ നരേന്‍ കുമാര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളിയായ പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകന്‍ ഏ വി ജയരാജ് ആണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍..ലോക്കഡൗണിനു ശേഷം ചെന്നൈ… കുമ്പകോണം… പൊള്ളാച്ചി എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കും. ജി വി പ്രകാശിനൊപ്പം പ്രശസ്ത തെലുഗു നടന്‍ അല്ലു സീരിശും ഈ സിനിമയില്‍ മുഖ്യ കഥാപാത്രത്തില്‍ എത്തുന്നു.. ജി വി പ്രകാശ് തന്നെയാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker