KeralaNEWS

മരം മുറി വിവാദം: കര്‍ശന നടപടിയുണ്ടാകും….കര്‍ഷകരുടെ ആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് ,മുഖ്യമന്ത്രി

 

മരംമുറി വിവാദത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അവകാശം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നും എന്നാല്‍ തികച്ചും സദുദേശപരമായിരുന്ന ഈ നടപടിയെ ഒരു വിഭാഗം ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരവ് നടപ്പിലാക്കുന്നതില്‍ ചില വീഴ്ചകളുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം നല്‍കിയത്. ആ വിശദീകരണത്തില്‍ ചില പോരായ്മകളുണ്ടെന്ന് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്നാണ് പിന്നീട് ആ വിശദീകരണം പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker