IndiaNEWS

ദേ മാസ്‌ക് ഇല്ലേല്‍ മദ്യം കിട്ടില്ല കേട്ടോ…. തമിഴ്‌നാട് സര്‍ക്കാരാണ് കാര്യം വ്യക്തമാക്കിയിരിക്കുന്നത്

 

ലോക്ക്ഡൗണ്‍ നടപടിയുടെ ഭാഗമായി അടച്ചുപൂട്ടിയ തമിഴ്നാട്ടിലെ മദ്യശാലകള്‍ തുറന്നു. സര്‍ക്കാരിന്റെ ബീവറേജസ് ഔട്ട്ലെറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നത്. സ്വകാര്യ ബാറുകള്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

നന്നായി അണുവിമുക്തമാക്കിയതിന് ശേഷമാണ് ബീവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. അതിര്‍ത്തി പ്രദേശങ്ങളിലെ മദ്യശാലകള്‍ അടഞ്ഞുതന്നെ കിടക്കട്ടെയെന്നാണ് നിലവിലെ തീരുമാനം. സാനിറ്റെസര്‍ നല്‍കിയതിന് ശേഷമാണ് എല്ലാവര്‍ക്കും മദ്യം നല്‍കുന്നത്. കൃത്യമായി സാമൂഹ്യഅകലം പാലിച്ചുവേണം ക്യൂ നില്‍ക്കാന്‍.

തിരക്ക് നിയന്ത്രിക്കാന്‍ വിവിധ ഔട്ട്ലെറ്റുകളില്‍ പൊലീസ് സേനയേയും വിന്യസിച്ചിട്ടുണ്ടായിരുന്നു. ഒരാള്‍ക്ക് പരമാവധി ഫുള്‍ ബോട്ടില്‍ മദ്യം മാത്രമാണ് നല്‍കുന്നത്.കേരളത്തില്‍ നിന്നും ആളുകള്‍ അതിര്‍ത്തി കടന്ന് മദ്യം വാങ്ങുന്നത് തടയാനായി അതിര്‍ത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്ങോട്, ഊരമ്പ്, കളിയിക്കാവിള, കമ്മുമ്മാംമൂട് എന്നിവിടങ്ങളിലെ ബീവറേജസുകള്‍ തുറന്നിട്ടില്ല. മദ്യശാലകള്‍ തുറക്കുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ സര്‍ക്കാരിനോട് പറഞ്ഞിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker