KeralaNEWS

ഐഎസ് മലയാളികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

 

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഐഎസ് മലയാളികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: ”ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കാരണം ഇത് രാജ്യത്തിന്റെ പ്രശ്നമാണിത്. രാജ്യത്തിന്റെ ഭാഗമായിട്ട് നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. ഈ പറയുന്നവര്‍ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ തയ്യാറാകണം. അങ്ങനെ പൊതുവായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് വിഷയത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker