NewsThen Special

നട്ടാശ്ശേരിക്ക് അഭിമാനമായി ഡോ.സനില്‍കുമാര്‍ എം വി; ഒറ്റാല്‍ വെളിച്ചമായി

 

”ലമ്പട നാടകം അഥവാ ഒരു ക്രൈം സ്‌റ്റോറി…വിവര്‍ത്തനം ഡോ. സനില്‍കുമാര്‍ എം വി. നട്ടാശ്ശേരിയില്‍ താമസിക്കുന്നു. ഇതൊക്കെ ആണെങ്കിലും ഭാഷയുടെ ഉള്‍ക്കാമ്പ് തിരയുന്ന ഒരാളായി, മൗനത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചുവെന്ന് പറയാം

ഒറ്റാല്‍ എഴുത്ത്.. ഇതൊരു സാമൂഹിക ജീവിതമാണ്.ദൈനം ദിന ജീവിതത്തില്‍ ചില മനുഷ്യരുടെ അതിജീവിനത്തിനുള്ള വഴിയൊരുക്കുന്ന ഒരു ഉപകരണം കൂടിയാണ് ഒറ്റാല്‍. ഇവരുടെ ആദ്യ പുസ്തകം എഡ്മണ്ട് ജോണ്‍ മില്ലിങ്ടണ്‍ സിന്‍ഗിന്റ പ്ലേബോയ് ഓഫ് ദി വെസ്റ്റേണ്‍ വേള്‍ഡ് എന്ന നാടകത്തിന്റ മെഴിമാറ്റമാണ്. ആതിനായി സനില്‍കുമാറിന്റെ പ്രയത്‌നം അവര്‍ വിലയ്ക്ക് എടുത്തു എന്ന് പറയാം. അദ്ദേഹം തന്നെ പറയുന്നു മൊഴിമാറ്റം അത്ര ലളിതമായിരുന്നില്ല, വിചിത്രോക്തികളും,പരിഹാസവും ആഴം തീര്‍ക്കുന്ന നാട്ടുമൊഴിയെ പരമാവധി പരുക്കേല്‍പ്പിക്കാതെ ശ്രദ്ധിക്കാന്‍ വിവര്‍ത്തകന്‍ ശ്രദ്ധിച്ചു എന്ന് വ്യക്തം. വിവര്‍ത്തകന്‍ തന്നെ പറയുന്നു ഇതിന്റെ കൈ എഴുത്ത് എട്ടൊമ്പത് വര്‍ഷം മുമ്പാണ് ഉണ്ടായത്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ തിയേറ്റര്‍ വിദ്യാര്‍ത്ഥികളുടെ ഒരു പ്രൊഡക്ഷനുവേണ്ടിയാണ് അതുണ്ടായത്.

ഇടുക്കി ജില്ലയിലെ നെടുംകണ്ടം സ്വദേശിയായ സനില്‍ കുമാര്‍ ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ജോലി ചെയ്ിയുന്നു. വായനയില്‍ തുടക്കത്തില്‍ തന്നെ ഊഷ്മളമായ അവതരണം അദ്ദേഹം നടത്തുണ്ട്. അയര്‍ലണ്ടിലെ മേയോ എന്ന തീരദേശത്തെ ചെറു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പിജീന്‍ എന്ന കഥാപാത്രം(മേയോ പ്രവശ്യയിലെ കാര്‍ഷിക ഗ്രാമങ്ങളിലെ യുവതികള്‍ ധരിക്കുന്ന ലളിതസുന്ദരമായ വേഷം ആണ് ധരിച്ചിരിക്കുന്നത്.)ഷോണ്‍ കിയോയുമായി സംസാരിക്കുന്ന രംഗം മുതല്‍ ആണ് തുടക്കം.. വിവര്‍ത്തനത്തില്‍ വളരെ കണിശമായും, ലാളിത്യത്തിലും മറ്റ് കഥാപാത്രങ്ങള്‍ ഇടവെളകളില്‍ കടന്നു വരുന്നു..

തീര്‍ച്ചയായു ഈ വിവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്കും, ഭാഷാ സ്‌നേഹികള്‍ക്കും അതിലുപരി നട്ടാശ്ശേരിക്കും ഒരു മുതല്‍ക്കൂട്ടാണ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker