Big Breaking

നെന്മാറയിൽ പത്ത് വർഷം യുവാവ് യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവം; വനിതാ കമ്മീഷൻ നാളെ റഹ്മാന്റേയും സജിതയുടേയും തെളിവെടുക്കും

പാലക്കാട് നെന്മാറയിൽ പത്ത് വർഷം യുവാവ് യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ നാളെ രാവിലെ 10ന് നെന്മാറയിലെത്തി തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കമ്മീഷൻ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കാണും.തുടർന്ന് അയിലൂരിലെത്തി മാതാപിതാക്കളെയും കാണും.

വനിതാ കമ്മിഷൻ ആവശ്യപ്പെട്ടതനുസരച്ച് നെന്മാറ പോലീസ് നാളെ റിപ്പോർട്ട് നൽകും. സംഭവത്തിൽ നെന്മാറ പോലീസ് റഹ്മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾകൂടി ചേർത്താണ് കമ്മിഷന് റിപ്പോർട്ട് നൽകുന്നത്.

റഹ്മാന്റെയും സജിതയുടെയും മൊഴിയിൽ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞിരുന്നത്. സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിതാ കമ്മിഷൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker