KeralaNEWS

കേ​ള​ക​ത്തെ കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

കണ്ണൂരിലെ കേ​ള​ക​ത്ത് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ഒരു വയസുകാരി കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​വും ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. അമ്മ രമ്യയും, അവരുടെ രണ്ടാം ഭർത്താവായ രതീഷും ചേർന്നാണ് കുഞ്ഞിനെ മനുഷ്യത്വ രഹിതമായ രീതിയിൽ തല്ലിച്ചതച്ചത്.

കുഞ്ഞിൻ്റെ മുഖത്തും ശരീരഭാഗങ്ങളിലും പരുക്കുണ്ട്. ഇടതു കയ്യുടെ തോളെല്ലിനു ചതവും മുഖത്ത് നീരുമുണ്ട്. ചുണ്ടിനും പരിക്കുണ്ട്. രണ്ടാഴ്ചയ്ക്കിടെ പലവട്ടം കട്ടിയെ മർദിച്ചുണ്ടത്രേ. കുട്ടിക്കു വിദ​ഗ്ധ​ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെന്നു മന്ത്രി അറിയിച്ചു. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് സൂ​പ്ര​ണ്ട് പറഞ്ഞതാ​യും മ​ന്ത്രി മാധ്യമങ്ങളോടു പ​റ​ഞ്ഞു.

കു​ട്ടി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും അ​റ​സ്റ്റി​ലാ​യി​. കു​ട്ടി​യു​ടെ അ​മ്മ ചെ​ങ്ങോം വെ​ട്ട​ത്ത് ര​മ്യ (23), കാ​മു​ക​ൻ കൊ​ട്ടി​യൂ​ര്‍ പാ​ലു​കാ​ച്ചി​യി​ലെ പി.​എ​സ്. ര​തീ​ഷ്‌(38) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. രമ്യയുടെ ആദ്യ വിവാഹത്തിലെ മൂന്നു കുട്ടികളിൽ ഇളയ കുട്ടിയാണിത്. മറ്റ് രണ്ടു പേർ ആറളത്ത് അച്ഛനൊപ്പമാണ് കഴിയുന്നത്.

രതീഷുമായി പ്രണയത്തിലായിരുന്ന രമ്യ, ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനുമായി വിവാഹം കഴിച്ച് പുതുജീവിതം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനു മുന്നോടിയായി ഇരുവരും പുതിയൊരു വാടക വീട്ടിൽ താമസവും തുടങ്ങിയിരുന്നു. എന്തായാലും ബാലനീതി നിയമ പ്രകാരം അറസ്റ്റിലായ രമയും രതീഷും അഴിക്കുള്ളിലായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker