KeralaNEWS

മുട്ടില്‍ മരംമുറിക്കേസ്; അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ തുടര്‍നടപടിയുണ്ടാകൂ: എ.കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ തുടര്‍നടപടിയുണ്ടാകൂയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. കേസില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നല്‍കണം എന്ന് തീരുമാനിക്കാകൂ എന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുജന ആവശ്യം കാരണമാണ് ഉത്തരവ് ഇറക്കിയത്. കര്‍ഷകരെ സഹായിക്കുക മാത്രമായിരുന്നു ഉത്തരവിന്റെ ഉദ്ദേശലക്ഷ്യം. റവന്യൂ വകുപ്പിന്റെ ഈ ഉത്തരവ് മറയാക്കി അനധികൃത മരം മുറി നടത്തികയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. എന്‍ഡി സാജന്‍ പദവിയില്‍ തുടരുന്നത് അന്വേഷണത്തിന് തടസം ആകില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker