IndiaNEWS

ഹരിയാനയില്‍ ജൂണ്‍ 21 വരെ ലോക്ക്ഡൗണ്‍ നീട്ടി

ഹരിയാനയില്‍ ജൂണ്‍ 21 വരെ ലോക്ക്ഡൗണ്‍ നീട്ടി. അതേസമയം, ഏതാനും ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു. മാള്‍, ഹോട്ടല്‍, റെസ്റ്റൊറന്റ്, ബാറുകള്‍ എന്നിവ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാന്‍ അനുമതി നല്‍കി. എന്നാല്‍, ഉള്‍കൊള്ളാവുന്നതില്‍ പകുതി പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ.

ജിമ്മുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കാന്‍ അനുമതിയില്ല. ആരാധനാലയങ്ങളില്‍
പരാമവധി 21 പേര്‍ക്ക് മാത്രം പ്രവേശനം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 21 പേര്‍ക്ക് പങ്കെടുക്കാം. കഴിഞ്ഞ ദിവസം ഹരിയാനയില്‍ 339 പേര്‍ക്ക് കോവിഡ് ബാധിച്ചു. 43 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker