CrimeNEWS

ബൈക്കില്‍ എത്തിയ യുവാവിനെ തടഞ്ഞ് നിര്‍ത്തി കുത്തിക്കൊലപ്പെടുത്തി

കൊല്ലത്ത് ബൈക്കില്‍ എത്തിയ യുവാവിനെ തടഞ്ഞ് നിര്‍ത്തി കുത്തിക്കൊലപ്പെടുത്തി. ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതില്‍ വിഷ്ണു (കുക്കു29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു കാവനാട് മാര്‍ക്കറ്റില്‍ ഇറച്ചി വ്യാപാരം നടത്തുന്ന തമിഴ്‌നാട് മധുര സ്വദേശി പ്രകാശ് (42), മകന്‍ രാജപാണ്ഡ്യന്‍ (19) എന്നിവരെ അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക്12.45നായിരുന്നു സംഭവം. വിഷ്ണു ബൈക്കില്‍ വരുമ്പോള്‍, പള്ളിക്കാവ് കരുമ്പോലി കുളത്തിനു സമീപം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന പ്രകാശിന്റെ ബൈക്കില്‍ തട്ടാന്‍ ശ്രമിച്ചെന്നു പറഞ്ഞാണ് ഇരുവരും വാക്കേറ്റമുണ്ടായത്. പ്രകോപിതനായ പ്രകാശ് സമീപത്തെ കടയില്‍ നിന്നു സോഡാക്കുപ്പിയെടുത്തു പൊട്ടിച്ചു കുത്താന്‍ ശ്രമിച്ചു. നാട്ടുകാര്‍ കൂടിയതോടെ ഇരുവരും പിരിഞ്ഞു.

പിന്നീട് വീട്ടില്‍ ചെന്ന് കത്തിയെടുത്തു മകനെയും കൂട്ടി ബൈക്കില്‍ വിഷ്ണുവിനെ തിരക്കി ഇറങ്ങി. ജവാന്‍ മുക്കിനു സമീപം വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തിയശേഷം കുത്തിവീഴ്ത്തുകയായിരുന്നു. വിഷ്ണുവിന്റെ സംസ്‌കാരം ഇന്നു നടക്കും. ഭാര്യ: അശ്വതി. മകന്‍: ആദിത്യന്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker